തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. 

വിഷയവുമായി ബന്ധപ്പെട്ട പോലീസ് മേധാവിയുടെ തീരുമാനങ്ങള്‍ക്ക് ആഭ്യന്തര വകുപ്പ് അംഗീകാരം നല്‍കി. സര്‍ക്കാരിന്റെ അംഗീകാരം അറിയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.ജി.പിക്ക് കത്തയച്ചു. 

സുരക്ഷാ ചുമതലയുള്ള ഡി.ഐ.ജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി രൂപവത്കരിക്കും. കൂടാതെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെയും നിയോഗിക്കും. 

സമീപകാലത്ത് ക്ലിഫ് ഹൗസിനു ചുറ്റും പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് സുരക്ഷ ശക്തമാക്കാനുള്ള തീരുമാനം.

content highlights: security will tighten for cliff house