ആലപ്പുഴ സെന്റ് ജോസഫ്‌സ് GHSS ലെ സ്‌ട്രോങ് റൂമിൽ സുരക്ഷാ പാളിച്ച ആരോപിച്ച് കൂട്ടം കൂടി നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകർ. ഫോട്ടോ: വിപി ഉല്ലാസ്
ആലപ്പുഴ: അമ്പലപ്പുഴയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. വാതിലുകളും ജനാലകളും പട്ടിക അടിച്ച് വീണ്ടും സീല്‍ ചെയ്തു. ഇതോടെ സെന്റ് ജോസഫ് സ്‌കൂളിലെ സ്ട്രോങ് റൂം കേന്ദ്രത്തില്‍ അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജു നടത്തിവന്ന കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.
സ്‌ട്രോങ് റൂമിന് ചട്ടങ്ങള്‍ അനുശാസിക്കുന്ന പ്രകാരമുള്ള സുരക്ഷയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ലിജു ബുധനാഴ്ച കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സ്‌കൂളിന് പുറത്ത് ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. നാല് സ്‌ട്രോങ് റൂമുകളിലായി 189 വോട്ടിങ് യന്ത്രങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു.
സാധാരണ രീതിയില്‍ സ്ട്രോങ് റൂമിന്റെ വാതിലിന് പുറത്ത് പലക അടിച്ച് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ലിജു ആരോപിച്ചിരുന്നത്. എല്‍.ഡി.എഫും സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. നാളെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു നേരത്തെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചത്. എന്നല്‍ പ്രതിഷേധം ശക്തമായതോടെ ഉടന്‍ തീരുമാനം എടുക്കുകയായിരുന്നു.
content highlights: Security tightened at strong room where voting machines were kept at Ambalapuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..