പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : പതിനാലുകാരിയെ കടന്ന് പിടിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് ആറുവര്‍ഷം കഠിനതടവും 25,500 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശനാണ് ശിക്ഷ വിധിച്ചത്. മാറന്നല്ലൂര്‍ ചെന്നിവിള വാര്‍ഡ് വിജി ഭവനില്‍ രവീന്ദ്രന് നായരെയാണ് (64) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് കൊല്ലം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2019 ആഗസ്റ്റ് 23 വൈകിട്ട് അഞ്ചരയോടെ വെള്ളയമ്പലം നളന്ദ ജംഗ്ഷനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി ഇയാള്‍ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. നളന്ദ ജംഗ്ഷനിലുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു രവീന്ദ്രന് നായര്‍.
റോഡില്‍ തിരക്കില്ലാത്ത സമയം നോക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പഠനത്തിലും കായിക രംഗത്തും മുന്നിലായിരുന്ന കുട്ടി സംഭവത്തിന് ശേഷം അസ്വസ്ഥയായിത്തുടങ്ങിയത് വീട്ടുകാരും അധ്യാപകരും ശ്രദ്ധിച്ചുതുടങ്ങി. ഇവര്‍ കാരണം ചോദിച്ചെങ്കിലും പ്രതിയെ ഭയന്ന് കുട്ടി ആരോടും ഒന്നും പറഞ്ഞില്ല. ഇത് മനസ്സിലാക്കിയ ഇയാള്‍ വീണ്ടും കുട്ടിയെ കാണുമ്പോള്‍ അശ്ലീല ചേഷ്ടകള്‍ കാട്ടിത്തുടങ്ങി.
സംഭവത്തില്‍ മനംനൊന്ത് ഒരു ദിവസം കുട്ടി സ്കൂളിലിരുന്ന് കരയുന്നത് കണ്ട അധ്യാപിക കാരണം ചോദിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്.എസ്.വിജയ് മോഹന്‍, അഡ്വ.എം. മുബീന എന്നിവര്‍ ഹാജരായി. മൊത്തം 15 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകള്‍ ഹാജരാക്കി. പിഴ ചുമത്തിയ തുക പെണ്‍കുട്ടിക്ക് നല്‍കാനാണ് കോടതി ഉത്തരവില്‍ പറയുന്നത്. മ്യൂസിയം സബ് ഇന്‍സ്പെക്ടര്‍മാരായ ബി.എം.ഷാഫി, ശ്യാംരാജ് ജെ. നായര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
Content Highlights: security imposed 6 years imprisonment and 25,500 rupee fine, sexual harrasment of 14 year old girl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..