പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. ചൊവ്വാഴ്ചവരെയാണ് നിരോധനാജ്ഞ നിലവിലുണ്ടായിരുന്നത്. ഇത് വ്യാഴാഴ്ച അര്‍ധരാത്രിവരെയാണ് നീട്ടിയാണ് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിക്കുകയും പ്രതിഷേധം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്ന ജില്ലാ പോലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Content Highlights: Section 144 in Sabarimala, Sabarimala Women Entry