കോഴിക്കോട്, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിരോധനാജ്ഞ


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. പൊതുവിടങ്ങളില്‍ ക്രമസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ല. ആയുധങ്ങള്‍ കൈവശം വെക്കുന്നതും ജാഥകള്‍ നടത്തുന്നതും അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതും നിരോധിച്ചു. ഡിസംബര്‍ 15 വൈകിട്ട് ആറ് മുതല്‍ ഡിസംബര്‍ 17 വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ. സ്ഥാനാര്‍ഥിയോ റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിച്ച ഏജന്റ്മാരോ അല്ലാതെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് 500 മീറ്റര്‍ ചുറ്റളവില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല.

ഫലം വന്ന ശേഷം വിജയം ആഘോഷിക്കാന്‍ ആളുകള്‍ ഒത്തുകൂടുന്നത് കോവിഡ് വ്യാപനത്തിന് കാരണമാവുമെന്ന സാഹചര്യവും കണക്കിലെടുത്താണ് നടപടി. റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍, വാര്‍ഡ് അല്ലെങ്കില്‍ ഡിവിഷന്‍ തലങ്ങളില്‍ മാത്രമായി ചുരുക്കാനും ഇതില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി നിജപ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കാസര്‍കോട്ടെ 10 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ

കാസര്‍കോട് ജില്ലയിലെ 10 പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ ഡിസംബര്‍ 15ന് രാത്രി 12 മണി മുതല്‍ ഡിസംബര്‍ 17ന് രാത്രി 12 മണിവരെ സിആര്‍പിസി 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ.

ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധി, കാഞ്ഞങ്ങാട് മുന്‍സിപാലിറ്റി, അജാനൂര്‍ പഞ്ചായത്ത് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധി, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധി, പടന്ന, ചെറുവത്തൂര്‍, പിലിക്കോട് ഗ്രാമ പഞ്ചായത്തുകള്‍ നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധി, നീലേശ്വരം മുന്‍സിപാലിറ്റി മേല്‍പറമ്പ്, വിദ്യാ നഗര്‍, കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പൂര്‍ണമായും , നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍കോട് മുന്‍സിപാലിറ്റിപൂര്‍ണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുമ്പള ടൗണ്‍, ബന്തിയോട്, അഡ്ക്ക, സീതാംഗോളി, ഉളുവാര്‍, മൊഗ്രാല്‍, ബംബ്രാണ, മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂര്‍, ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബോവിക്കാനം, ഇരിയണ്ണി : അഡൂര്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ രാത്രി എട്ട് മുതല്‍ രാവിലെ എട്ടുവരെ നിരോധനാജ്ഞ

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കണക്കിലെടുത്ത് മലപ്പുറം ജില്ലയില്‍ 16 മുതല്‍ 22 വരെ (രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെ) നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നിബന്ധനകള്‍

1. രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍ മുതലായവ അനുവദനീയമല്ല. (വിവാഹം, മരണം എന്നീ അനുവദനീയമായ ചടങ്ങുകള്‍ ഒഴികെ).

2. രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍/സ്ഥാപനങ്ങളില്‍ മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല.

3. തുറന്ന വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണിയും സെറ്റുകളും പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.

4. പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

5. പത്ത് വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടുള്ളതല്ല.

Content Highlights: Section 144 in Five police station limits at Kozhikode

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented