ലീഗിലെ വിഭാഗീയത: 'വേരുകളിലേക്ക് ശ്രദ്ധിക്കൂ'വെന്ന് പോസ്റ്റ്; മിനിറ്റുകള്‍ക്കം മുക്കി നജീബ് കാന്തപുരം


നജീബ് കാന്തപുരം |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: മുസ്ലിം ലീഗ് നേതാക്കള്‍ക്കിടയിലെ വിഭാഗീയത തുറന്ന് കാട്ടുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നജീബ് കാന്തപുരം എംഎല്‍എ. എന്നാല്‍ പ്രവര്‍ത്തകരുടെ രൂക്ഷ പ്രതികരണങ്ങളെ തുടര്‍ന്ന് മിനിറ്റുകള്‍ക്കകം എംഎല്‍എയ്ക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു. ചില നേതാക്കള്‍ സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിക്കുന്നവെന്ന് ആരോപിച്ച് കെ.എം.ഷാജി നടത്തിയ പ്രസംഗത്തിനെതിരേ
കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് നടത്തിയ വിമര്‍ശനങ്ങളോടുള്ള പ്രതികരണമായിട്ടായിരുന്നു നജീബിന്റെ പോസ്റ്റ്.

കൊമ്പുകളെ വിടൂ, വേരുകള്‍ക്ക് ബലം നല്‍കുന്നതിലാണ് ശ്രദ്ധവേണ്ടതെന്നാണ് നജീബ് കാന്തപുരം പറയുന്നത്. മുസ്ലിം ലീഗ് ഒരു വലിയ വടവൃക്ഷമാണ്. അതിന്റെ കൊമ്പില്‍ കയറി വല്ലാതെ കസര്‍ത്ത് കളിച്ചാല്‍ ചിലപ്പോള്‍ കൊമ്പൊടിയും. മറ്റു ചിലപ്പോള്‍ തെന്നിവീഴും. രണ്ടായാലും വീഴുന്നവര്‍ക്ക് മാത്രമാണ് പരിക്ക്. ഈ വടവൃക്ഷത്തിന് ഒരു പരിക്കും ഏല്‍ക്കില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു.

ഇതിന് പ്രതികരണമായിട്ട് നജീബ് കാന്തപുരം ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. 'വന്‍മരങ്ങളെ പോലും കടപുഴക്കുന്ന കൊടുങ്കാറ്റുകള്‍ക്കിടയില്‍ അകന്നു നില്‍ക്കുന്ന മരങ്ങളുടെ വേരുകള്‍ പോലും മണ്ണിനടിയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കാന്‍ വെമ്പുകയാണ്. കൊമ്പുകളിലല്ല. വേരുകള്‍ക്ക് ബലം നല്‍കുന്നതിലാണ് ശ്രദ്ധ വേണ്ടത്. കൊമ്പുകളെ വിടൂ. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ വേരുകളിലേക്ക് ശ്രദ്ധചെലുത്തൂ...കിളികള്‍ പറന്നുപോകും.മരം ബാക്കിയാവും. മരം ബാക്കിയാവുക തന്നെ വേണം' നജീബ് വ്യക്തമാക്കി.

നജീബ് കാന്തപുരം പിന്‍വലിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍

എന്നാല്‍ പോസ്റ്റിനടിയില്‍ ലീഗ് പ്രവര്‍ത്തകരുടെ രൂക്ഷമായ പ്രതികരണങ്ങള്‍ ഉയര്‍ന്നതോടെ 20 മിനിറ്റിനകം എംഎല്‍എ പോസ്റ്റ് പിന്‍വലിച്ച് വിശദീകരണവുമായി രംഗത്തെത്തി. അനാവശ്യവിവാദം ഒഴിവാക്കണമെന്നായിരുന്നു ഉദ്ദേശിച്ചത്. എല്ലാവരും ഒരുമിച്ച് നിന്ന് വേരുകളെ സംരക്ഷിക്കുക. തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്ന് കരുതിയതിനാല്‍ പോസ്റ്റ് പിന്‍വലിക്കുന്നുവെന്നും നജീബ് കാന്തപുരം വിശദീകരണ പോസ്റ്റില്‍ കുറിച്ചു. ഇതും പിന്നീട് പിന്‍വലിച്ചു.

ഒമാനില്‍ കെഎംസിസി പരിപാടിക്കിടെയായിരുന്നു ലീഗ് നേതൃത്വത്തിലെ പ്രതിക്കൂട്ടിലാക്കിയുള്ള ഷാജിയുടെ വിവാദ പരാമര്‍ശനങ്ങള്‍. ചില നേതാക്കള്‍ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും മൃദുസമീപനം സ്വീകരിക്കുന്നുവെന്നായിരുന്നു ഷാജി വിമര്‍ശനത്തിന്റെ കാതല്‍. ഇത് തെരുവില്‍ പോരാടുന്ന പാര്‍ട്ടി പ്രവര്‍ത്തകരോടും രക്തസാക്ഷികളോട് ചെയ്യുന്ന ക്രൂരതയാണെന്നും ഷാജി പറയുകയുണ്ടായി. ഇത് പി.കെ. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണെന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. മുസ്ലിലീഗ് ഉന്നതാധികാര സമിതിയിലും ഷാജിക്കെതിരെ വിമര്‍ശനമുണ്ടായി. ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

Content Highlights: Sectarianism among Muslim League leaders-Najeeb kanthapuram facebook post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented