Screengrab: Mathrubhumi News
തിരുവനന്തപുരം: ജോലിസമയത്ത് സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നേരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചും പ്രകടനം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് ആരംഭിച്ച പ്രകടനം 15 മിനിറ്റോളം നീണ്ടുനിന്നു. ഏകദേശം മുന്നൂറിലേറെ ജീവനക്കാര്‍ പ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്തു.
ഉച്ചയ്ക്ക് 1.15 മുതലാണ് സെക്രട്ടേറിയറ്റിലെ ഉച്ചഭക്ഷണസമയം. എന്നാല്‍ ഇതിനുമുമ്പാണ് എംപ്ലോയീസ് അസോസിയേഷന്‍ അംഗങ്ങള്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിക്ക് പിന്തുണ അര്‍പ്പിച്ച് പ്രകടനം നടത്തിയത്.
Content Highlights: secretariat employees association rally in secretariat to express support to cm pinarayi vijayan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..