മരംമുറി വിവാദം: റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിനെതിരെ ഉത്തരവ് കത്തിച്ച് പ്രതിഷേധം


ജിതിൻ ചന്ദ്രൻ /മാതൃഭൂമി ന്യൂസ്

ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചത്.

സെക്ട്രട്ടേറിയറ്റിന് മുന്നിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്നു | Photo: screengrab mathrubhumi news

തിരുവനന്തപുരം: മുട്ടില്‍ മരംമുറി വിവാദത്തില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിനെതിരെ പ്രതിഷേധം. മരംമുറി വിവാദത്തില്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയതിനെതിരെയാണ് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധം.

നോര്‍ത്ത് ഗേറ്റിന് മുന്നിലാണ് പ്രതിഷേധം നടന്നത്. ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചത്. നേരത്തെ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റില്‍ നിന്ന് സ്ഥലംമാറ്റിയാണ് പ്രതികാര നടപടികള്‍ ആരംഭിച്ചത്. കന്റോണ്‍മെന്റ് ഗേറ്റിന് മുന്നില്‍ നടത്താനിരുന്ന പ്രതിഷേധ പരിപാടിക്ക് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നുണ്ടെന്ന് കാണിച്ച് പോലീസ് അനുമതി നിഷേധിച്ചിരുന്നു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥയ്ക്ക് എതിരായ പ്രതികാര നടപടിയെ കുറിച്ച് അറിയില്ലന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി കെ. രാജന്‍ എന്നിവരുടെ പ്രസ്താവനകള അദ്ദേഹം പരിഹസിച്ചു. ആരുടെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം.

തുടര്‍ന്നും ഇത്തരം പ്രതികാര നടപടകിളുണ്ടായേക്കാം എന്നത് മുന്നില്‍ക്കണ്ടാണ് പ്രതിഷേധവുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് വന്നത്. അസാധാരമണായ പ്രതിഷേധമാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നത്.

Content Highlights: Secratariat action Council protests against revenue Principal Secratary jayatilak

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented