തിരുവനന്തപുരം: ഒരാളൊഴികെ പത്ത് മന്ത്രിമാരും പുതുമുഖങ്ങൾ, സംസ്ഥാന രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ചുകൊണ്ടാണ് സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം സി.പി.ഐ. ഉൾപ്പെടെയുള്ള ഘടകകക്ഷികളും അവരുടെ മന്ത്രിമാരെ പ്രഖ്യാപിച്ചു. ഇനി കേരളം കാത്തിരിക്കുന്നത് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക്. മെയ് 20-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

ചൊവ്വാഴ്ചയാണ് സി.പി.എം. സംസ്ഥാന കമ്മിറ്റി മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടത്. പിണറായിക്കൊപ്പം തീർത്തും പുതിയ ടീം മതിയെന്ന തീരുമാനം നടപ്പിലാക്കിയതോടെ മന്ത്രിയാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന കെ.കെ. ശൈലജയ്ക്കും അവസരം ലഭിച്ചില്ല. സി.പി.എം മന്ത്രിമാരിൽ കെ. രാധാകൃഷ്ണൻ മാത്രമാണ് നേരത്തെ മന്ത്രിയായിട്ടുള്ളത്. ബാക്കി പത്ത് പേരും പുതുമുഖങ്ങളാണ്. സിപിഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്.

കേരള രാഷ്ട്രീയ ചരിത്രത്തിലെ തുടർഭരണമെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയതിനൊപ്പം ചരിത്രത്തിലെ ഏറ്റവും വലിയ അംഗസഖ്യയുമായിട്ടാണ് സിപിഎം നിയമസഭയിലെത്തുന്നത്. പാർട്ടി സ്വതന്ത്രരുൾപ്പടെ 67 എംഎൽഎമാരാണ് ഇത്തവണ പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്. നാല് സീറ്റുകൂടി ലഭിച്ചിരുന്നെങ്കിൽ സിപിഎമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമായിരുന്നു. 85 സീറ്റുകളിൽ മത്സരിച്ച സിപിഎം 77.9 ശതമാനം സീറ്റുകളിലും വിജയം നേടിയാണ് 67 സീറ്റുകൾ പിടിച്ചിരിക്കുന്നത്. ഇതിൽ അഞ്ചിടത്ത് സ്വതന്ത്രരും മറ്റുള്ളിടത്തെല്ലാം പാർട്ടി സ്ഥാനാർഥികളുമാണ് വിജയിച്ചത്. സമ്പൂർണ്ണ ഡാറ്റ അവലോകനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights:second pinarayi vijayan government and full data about 2021 kerala election