KCBC നിലപാട് യുക്തിരഹിതം, ബി.ജെ.പിയുടെ അജണ്ടയില്‍ പുരോഹിതര്‍ വീഴരുത്- സെബാസ്റ്റ്യന്‍ പോള്‍ 


സെബാസ്റ്റ്യൻ പോൾ  | Photo: Mathrubhumi

കൊച്ചി: സ്‌കൂളുകളില്‍ ഞായറാഴ്ച ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തുന്നതിനെ എതിര്‍ക്കുന്ന കെ.സി.ബി.സി. നിലപാട് യുക്തിരഹിതമെന്ന് മുന്‍ എം.പിയും ഇടതു സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോള്‍. സര്‍ക്കാര്‍ സഹായം വാങ്ങി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിശ്വാസവിഷയം പറഞ്ഞ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുത്. ബി.ജെ.പി. ഒരുക്കുന്ന അജണ്ടയില്‍ പുരോഹിതര്‍ വീഴരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

'ഈ വിഷയത്തില്‍ അങ്ങേയറ്റം യുക്തിരഹിതമായ നിലപാടാണ് കേരളത്തിലെ കത്തോലിക്കാ സഭയും മെത്രാന്മാരും സ്വീകരിച്ചത്. സാധാരണ മനുഷ്യരുടെ മനസ്സില്‍ വരുന്ന ചോദ്യം- സമ്പൂര്‍ണമായും സര്‍ക്കാരിന്റെ എയ്ഡും ഗ്രാന്റും സ്വീകരിച്ചു കൊണ്ടു പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയങ്ങള്‍ ഒരു പൊതു ആവശ്യത്തിനു വേണ്ടി, രാഷ്ട്രീയപാര്‍ട്ടിയുടെ സമ്മേളനം ഒന്നുമല്ലല്ലോ. തുറക്കില്ല തുറന്നുകൊടുക്കില്ല എന്നു പറയുന്നതില്‍ ചില അഭംഗിയുണ്ട്. ബി.ജെ.പിയുടെ കേരളത്തിലെ ടാര്‍ഗറ്റ് എന്ന് പറയുന്നത് കേരളത്തിലെ ക്രിസ്ത്യാനികളാണ്. ആ ക്രിസ്ത്യാനികളെ സി.പി.എമ്മില്‍നിന്നും ഇടതുപക്ഷത്തുനിന്നും കോണ്‍ഗ്രസില്‍നിന്നും ഒക്കെ അടര്‍ത്തിമാറ്റുമ്പോഴാണ് അവര്‍ക്കൊരു ഗ്യാപ് ഉണ്ടാക്കാന്‍ കഴിയുന്നത്. അങ്ങനെയുള്ള പലതും കാണുമായിരിക്കും. അത്തരം അജണ്ടകളില്‍ കാര്യവിവരമുള്ള പുരോഹിതന്മാര്‍ അകപ്പെടാന്‍ പാടില്ല- സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.



ലഹരിവിമുക്തകേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ഒക്‌ടോബര്‍ രണ്ട് (ഞായറാഴ്ച) ഗാന്ധിജയന്തിദിനത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് ലഹരിവിരുദ്ധ കാമ്പയിന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒക്കെ പങ്കെടുക്കുന്ന പരിപാടിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഞായറാഴ്ച ഈ പരിപാടി നടത്തുന്നതിനെ എതിര്‍ത്താണ് കെ.സി.ബി.സി. രംഗത്ത് എത്തിയിരിക്കുന്നത്. വിശ്വാസസംബന്ധിയായ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. മാത്രമല്ല അന്നേ ദിവസം വിശ്വാസ പരിശീലന പരീക്ഷകളും നടക്കുന്നുണ്ട്. ഇത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കെ.സി.ബി.സി. രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ അതിനെതിരെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം.

Content Highlights: sebastian paul criticises kcbc stand


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented