കോട്ടയം: സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. 22 അംഗ സമിതിയില്‍ 14 പേരുടെ പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗക്കാരനാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.
 
ഏഴ് പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഒരംഗം മാത്രമുള്ള ജനപക്ഷം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു

കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി-ജോാസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാനാണ് യുഡിഎഫില്‍ ധാരണയായത്. ഇതനുസരിച്ച് 14 മാസം കാലാവധി ബാക്കിയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ ആദ്യത്തെ എട്ട് മാസം ജോസ് കെ മാണി വിഭാഗവും പിന്നീടുള്ള ആറ് മാസം പി.ജെ.ജോസഫ് വിഭാഗവും പ്രസിഡന്റ് സ്ഥാനം വഹിക്കുമെന്നാണ് ധാരണ. ഇതനുസരിച്ചാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റായത്. 

നേരത്തെയുള്ള ധാരണ പ്രകാരം ഭരണത്തിന്റെ അവസാനവര്‍ഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനു നല്‍കാന്‍ കോണ്‍ഗ്രസ് പ്രതിനിധി രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Content Highlights: Sebastian kulathunkal elected Kottayam District Panchayat President