ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മുതിര്‍ന്ന പൗരന്റെ സീറ്റില്‍ നിന്ന് മാറിത്തരാന്‍ ആവശ്യപ്പെട്ടതിന് വയോധികന് യുവാക്കളുടെ അവഹേളനം. "ഈ സീറ്റ് ഹിന്ദുസ്ഥാനികള്‍ക്കുള്ളതാണ് തന്നെപ്പോലെ പാകിസ്താനികള്‍ക്കുള്ളതല്ലെന്നാണ് വയോധികനോട് യുവാക്കള്‍ പറഞ്ഞത്.

നിങ്ങള്‍ക്ക് സീറ്റ് വേണമെങ്കില്‍ പാകിസ്താനിലേക്ക് പോകു. അവിടെ ലഭിക്കുമെന്നും യുവാക്കള്‍ പറഞ്ഞു. സഹയാത്രികനായ ഒരാള്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. പോസ്റ്റ് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 

കഴിഞ്ഞ ആഴ്ച ഡല്‍ഹി വൈലറ്റ് ലൈനിലായിരുന്നു സംഭവം. മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള സീറ്റില്‍ ഇരുന്ന രണ്ട് യുവാക്കളോട് സീറ്റ് ഒഴിഞ്ഞു താരാന്‍ വൃദ്ധന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വീണ്ടു ആവശ്യപ്പെട്ടതോടെയാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

സഹയാത്രികനും പൊതു പ്രവര്‍ത്തകനായ സതീഷ് റോയി സംഭവത്തില്‍ ഇടപെടുകയും യുവാക്കളോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതിന് തയ്യാറാക്കാത്ത അവര്‍ "പാകിസ്താനിലേക്ക് പോകൂ "എന്ന് അയാളോട് ആവര്‍ത്തിക്കുകയാണ് ചെയ്തത്.