പ്രതീകാത്മക ചിത്രം | Mathrubhumi archives
പൊന്നാനി: പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. വെള്ളിയാഴ്ച മീന്‍ പിടിക്കാനായി പോയ ഇവരുടെ വള്ളം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ചെറിയ ഫൈബര്‍ വള്ളത്തിലാണ് ഇവര്‍ പോയത്. അതുകൊണ്ടുതന്നെ കൂടുതല്‍ ഉള്‍ക്കടലിലേക്ക് പോകാനുള്ള സാധ്യത വിരളമായതിനാല്‍ തീരത്തോട് ചേര്‍ന്ന മേഖലകളിലാണ് തിരച്ചില്‍ നടത്തുന്നത്. തീര രക്ഷാസേനയുടെ കപ്പലും ഹെലികോപ്ടറും ഉള്‍പ്പടെ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
പൊന്നാനി അഴീക്കല്‍ സ്വദേശി കളരിക്കല്‍ ബദറു, ജമാല്‍, നാസര്‍ എന്നിവരെയാണ് കടലില്‍ കാണാതായിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മത്സ്യബന്ധനത്തിനായി ഒ.വി.എം എന്ന ചെറിയ ഫൈബര്‍ വള്ളത്തില്‍ ഇവര്‍ പുറപ്പെടുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഇവര്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ശനിയാഴ്ച ഏറെ വൈകിയിട്ടും ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വള്ളത്തിന്റെ ഉടമയും കാണാതായവരുടെ ബന്ധുക്കളും ഫിഷറീസ് വകുപ്പിനെ സമീപിക്കുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Content Highlights: search operations on full swing for finding missing fishermen at ponnani
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..