
ചെല്ലാനത്ത് അരങ്ങേറിയ കടൽ സമാധി സമരം
കൊച്ചി: തീരസംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി ചെല്ലാനത്ത് കടൽ സമാധി സമരം. ചെല്ലാനം-കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ ഗൊണ്ടുപറമ്പ് കടൽത്തീരത്ത് 33 സ്ത്രീകളാണ് സമരം നടത്തിയത്. യുദ്ധകാലാടിസ്ഥാനത്തിൽ കടൽഭിത്തി നിർമിക്കുക, പുനരധിവാസത്തിനു പകരം തീരസംരക്ഷണത്തിന് ഊന്നൽ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന നിരാഹാര സമരം 333 ദിവസം പൂർത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കടൽ സമാധി സമരം അരങ്ങേറിയത്.
സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഗൊണ്ടുപറമ്പ് കടൽത്തീരത്ത് പോലീസും ഫയർഫോഴ്സും ഉൾപ്പെടെയുള്ള സന്നാഹങ്ങൾ എത്തിയിരുന്നു. തീരദേശത്തെ ഇടവകകളിൽനിന്നുള്ള വൈദികരും സമരത്തിന് എത്തിയിരുന്നു. നൂറുകണക്കിന് സ്ത്രീകളും പുരുഷൻമാരും കടലിൽ ഇറങ്ങിനിന്ന് സമരത്തിന് പിന്തുണ നൽകി.
'പുലിമുട്ടും കടൽഭിത്തിയും നിർമിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ജനിച്ചുവളർന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശമാണ് ചോദിക്കുന്നത്. ഇനിയും അധികാരികൾ അത് കേൾക്കാൻ തയ്യാറായില്ലെങ്കിൽ സമരത്തിന്റെ രൂപവും ഭാവവും മാറും. ഞങ്ങളുടെ മക്കൾക്കെങ്കിലും ഇവിടെ സമാധാനമായി ജീവിക്കാനാകണം' -സമര സമിതി ഭാരവഹികളിൽ ഒരാളായ ഇസ്മേരിയ ഷീജ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: sea wall strike in chellanam
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..