കേരള ഹൈക്കോടതി | Photo : PTI
കൊച്ചി: എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രണ്ടും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പാലക്കാട് സഞ്ജിത്ത് വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ ഉത്തരവിലാണ് കോടതിയുടെ ഗൗരവമുള്ള പരാമര്‍ശം.
സി.ബി.ഐക്ക് കേസ് കൈമാറാന്‍ ജസ്റ്റിസ് കെ.ഹരിപാല്‍ തയ്യാറായില്ലെങ്കിലും എസ്.ഡി.പി.ഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഗുരുതരമായ പരാമര്‍ശങ്ങളാണ് കോടതി ഉത്തരവിലുള്ളത്. ഉത്തരവിന്റെ 27-ാം ഖണ്ഡികയിലാണ് ഇരു സംഘടനകള്‍ക്കുമെതിരായ പരാമര്‍ശമുള്ളത്.
എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന കാര്യത്തില്‍ സംശയമില്ല എന്നാണ് കോടതി വ്യക്തമാക്കുന്നത്. ഇരുസംഘടനകളും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് എന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് സംഘടനകളേയും നിരോധിച്ചിട്ടില്ലെന്ന കാര്യംകൂടി ഉത്തരവില്‍ ഹൈക്കോടതി എടുത്തു പറയുന്നു.
സഞ്ജിത്ത് വധക്കേസില്‍ എസ്.ഡി.പി.ഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും സംസ്ഥാന-ദേശീയ നേതാക്കള്‍ക്ക് ബന്ധമില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടുള്ളതെന്ന കാര്യം കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി കഴിഞ്ഞു. ഇനി കേസ് സി.ബി.ഐക്ക് കൈമാറിയാല്‍ അന്വേഷണം നീണ്ടുപോകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് സി.ബി.ഐക്ക് കൈമാറാതിരുന്നത്.
Content Highlights: SDPI, PFI are extremist outfits, but are not banned, observes Kerala High Court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..