കലൂരിലെ വീട്, മോൻസൻ മാവുങ്കൽ
കൊച്ചി: 70 ലക്ഷം രൂപ തനിക്ക് കിട്ടാനുണ്ടെന്ന പരാതിയുമായി മോണ്‍സന് ശില്‍പങ്ങള്‍ നിര്‍മിച്ചു നല്‍കിയ ശില്‍പി. തിരുവനന്തപുരം സ്വദേശിയായ സുരേഷ് എന്ന ശില്‍പിയാണ് മോണ്‍സനെതിരേ പരാതിയുമായി രംഗത്തെത്തിയത്. മോന്‍സണ്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഇയാള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മോണ്‍സന്‍റെ അമേരിക്കയിലുള്ള ബന്ധു മുഖേനയാണ് മോണ്‍സനുമായി ബന്ധപ്പെടുന്നത്. ഓണ്‍ലൈന്‍ മുഖേനയാണ് ഇയാള്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് മോണ്‍സനെ പോയി കാണുകയായിരുന്നു. 2018 ഡിസംബര്‍ മുതല്‍ പരിചയമുണ്ട്. ആറ് ശില്‍പങ്ങള്‍ വാങ്ങിയിരുന്നു. ഒന്നര മാസത്തിനുള്ളില്‍ പണം തരാമെന്ന ഉറപ്പിലാണ് ശില്‍പങ്ങള്‍ നല്‍കിയതെന്നും സുരേഷ് പറഞ്ഞു.
ഏഴ് ലക്ഷം രൂപയാണ് ഇതുവരെ ആകെ തന്നിട്ടുള്ളത്. ഇനി 70 ലക്ഷത്തോളം രൂപ തരാനുണ്ട്. ഇടയ്ക്ക് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആ സമയത്താണ് ഏഴ് ലക്ഷം രൂപ തന്നത്. ബാക്കി പണം പിന്നീട് തരാം എന്നു പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
സാധാരണ തടിയിലാണ് ശില്‍പങ്ങള്‍ നിര്‍മിച്ച് നല്‍കിയത്. മാതാവ്, ശിവന്‍ തുടങ്ങിയ പലതരത്തിലുള്ള വലുതും ചെരുതുമായ ശില്‍പങ്ങള്‍ കൊടുത്തിട്ടുണ്ട്. വാങ്ങിയ ശേഷം മോണ്‍സന്‍ ശില്‍പങ്ങള്‍ക്ക് പെയിന്റടിക്കുകയും മറ്റും ചെയ്തിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു.
ആളുകളെ പറ്റിക്കുന്ന ആളാണെന്ന് അറിയില്ലായിരുന്നു. വാര്‍ത്തകള്‍ കണ്ടപ്പോഴാണ് തട്ടിപ്പുകാരനാണെന്ന് മനസ്സിലായത്. അതോടെയാണ് പരാതി നല്‍കുന്നത്. നല്‍കിയ സാധനങ്ങള്‍ തിരികെ തരണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയതെന്നും സുരേഷ് പറഞ്ഞു.
Content Highlights: Sculptor complaints against Monson mavunkal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..