ഫോൺ തെളിവായി; കാൽനടക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി


പ്രതീകാത്മക ചിത്രം | Photo : ANI

  • അപകടത്തിനുശേഷം വാഹനം നിർത്താതെ സ്ഥലം വിട്ടു
  • സ്ഥലത്തുനിന്ന് കിട്ടിയ മൊബൈൽ ഫോൺ തെളിവായി
നെടുംകുന്നം: കാൽനടക്കാരനായ നെടുംകുന്നം കണ്ടങ്കേരീൽ കെ.ടി.ജോസഫിനെ (74) ഇടിച്ചിട്ടശേഷം നിർത്താതെപോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി. അപകടസ്ഥലത്തുനിന്ന് കിട്ടിയ ഫോൺ പരിശോധിച്ചപ്പോഴാണ് കാഞ്ഞിരപ്പാറ വടക്കയിൽതാഴെ പി.ആർ.പ്രസാദാണ് (54) സ്കൂട്ടറോടിച്ചതെന്ന് തെളിഞ്ഞത്. ഇദ്ദേഹത്തിന് ലൈസൻസ് ഇല്ലെന്നും കറുകച്ചാൽ പോലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് കെ.ടി.ജോസഫിനെ നെടുംകുന്നം പട്രോൾപമ്പിന് സമീപത്തുവെച്ച് സ്കൂട്ടറിടിച്ചത്. നെടുംകുന്നം കവലയിൽനിന്ന് പള്ളിയിലേക്ക് പോകുമ്പോഴാണ് ജോസഫിനെ കറുകച്ചാൽ ഭാഗത്തുനിന്ന് മണിമല ഭാഗത്തേക്ക് പോയ സ്കൂട്ടറിടിച്ചത്. ജോസഫ് റോഡിൽ തെറിച്ചുവീഴുന്നത് കണ്ടിട്ടും പ്രസാദ് സ്കൂട്ടർ നിർത്താതെ പോയി. തലപൊട്ടി രക്തം വാർന്നുകിടന്ന ജോസഫിനെ നാട്ടുകാരാണ് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടസ്ഥലത്തുനിന്ന് കിട്ടിയ മൊബൈൽ ഫോൺ ജോസഫിന്റേതാണെന്ന് കരുതി ആളുകൾ ബന്ധുക്കൾക്ക് കൈമാറി. ഇതാണ് പ്രധാനതെളിവായതും.പോലീസ് ചമഞ്ഞ് ഫോൺ തട്ടിയെടുക്കാനും ശ്രമം

ജോസഫിന്റെ ബന്ധുക്കളുടെ കൈവശം ഫോൺ കിട്ടിയതറിഞ്ഞ പ്രസാദിന്റെ സുഹൃത്ത് വിളിച്ചു. കറുകച്ചാൽ പോലീസ് സ്റ്റേഷനിൽനിന്നാണെന്നും നിങ്ങളുടെ കൈവശമുള്ള ഫോൺ മറ്റൊരാളുടേതാണെന്നും അത് തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. സംശയം തോന്നിയതോടെ, ജോസഫിന്റെ മകളും നെടുംകുന്നം പഞ്ചായത്തംഗവുമായ ഷിനുമോൾ ജോസഫ് ഫോൺ കറുകച്ചാൽ സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഫോൺ പ്രസാദിന്റേതാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ പ്രസാദിന്റെ പേരിൽ പോലീസ് കേസെടുത്തു. ജോസഫിനെ തുടർചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: scooter passenger who hit the pedestrian has been found


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented