കോഴിക്കോട്: പേരാമ്പ്രയില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പേരാമ്പ്ര ചേനോളി സ്വദേശിയായ അബ്ദുറഹ്മാനാണ് (53) മരിച്ചത്. കൈതക്കലില്‍ വെച്ച് വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. 

കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തെറ്റായ ദിശയിലേക്ക് കയറിവന്ന് അബ്ദുറഹ്മാന്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ അബ്ദുറഹ്മാന്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നുവെന്നാണ് വിവരം.

സമീപത്തെ സിസിടിവിയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പ്രദേശത്ത്‌ ഇതിനുമുമ്പും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. 

content highlights: scooter passenger was killed in accident at perambra