കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, ഭാര്യയ്ക്ക് ഗുരുതര പരിക്ക്; നടുക്കുന്ന അപകടം


അപകടത്തിന്റെ സിസിടിവി ദൃശ്യം. ഇൻസെറ്റിൽ മരിച്ച അബ്ദുൾ ഖാദർ.

കുറ്റിപ്പുറം: സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്നു ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ റോഡിലെ മഞ്ചാടിയില്‍ ശനിയാഴ്ച വൈകുന്നേരം 4.30-നാണ് അപകടം. പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ഖാദര്‍ (48) ആണ് മരിച്ചത്. ഭാര്യ റുഖിയയെ (40) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റിപ്പുറത്തുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. എതിരെവന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂട്ടറില്‍ ഇടിക്കുന്നത്. സ്‌കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ചുതകര്‍ന്നു. മതിലില്‍നിന്ന് തകര്‍ന്നുവീണ ചെങ്കല്ലുകള്‍ക്കിടയില്‍നിന്ന് അബ്ദുള്‍ ഖാദറിനെ നാട്ടുകാര്‍ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.



അപകടമുണ്ടാക്കിയ കാര്‍ സ്‌കൂട്ടറിലിടിച്ച ശേഷം മതിലിലിടിച്ച് തലകീഴായി മറിഞ്ഞതിനുശേഷമാണ് നിന്നത്. കാര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്ക് നിസ്സാരപരിക്കുണ്ട്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാര്‍ എതിര്‍ഭാഗത്തുനിന്ന് തെറ്റായ ദിശയില്‍ വന്ന് സ്‌കൂട്ടറില്‍ ഇടിയ്ക്കുന്നതും സ്‌കൂട്ടര്‍ യാത്രക്കാര്‍ തെറിച്ചുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്‌കൂട്ടറിന്റെ പിറകിലിരുന്ന റുഖിയ സമീപത്തെ കടയുടെ മുകള്‍ഭാഗത്തേക്ക് ഉയര്‍ന്നുപൊങ്ങി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

അബ്ദുള്‍ഖാദറിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം കരിങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. അല്‍ ഐനില്‍ ജോലിചെയ്തിരുന്ന അബ്ദുള്‍ഖാദര്‍ ഒരുമാസംമുമ്പാണ് നാട്ടിലെത്തിയത്. മക്കള്‍: ഫാത്തിമ ജുമൈലത്ത്, മുഹമ്മദ് ജിനാന്‍.


Content Highlights: scooter passenger died in an accident in kuttippuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented