പൊന്‍കുന്നം: കോട്ടയം പൊന്‍കുന്നത്ത് ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് കൂരോപ്പട മാടപ്പാട് കൂവപ്പൊയ്ക കൃഷ്ണവിലാസത്തില്‍ പി.ജി.അമ്പിളി(43)ആണ് മരിച്ചത്. 

ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. രാവിലെ ഡ്യൂട്ടിക്കായി വരുമ്പോഴായിരുന്നു അപകടം.

ആശുപത്രിക്ക് 150 മീറ്റര്‍ അകലെ ദേശീയപാതയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള വഴിയായ കെ.വി.എം.എസ്.റോഡിലേക്ക് സ്‌കൂട്ടര്‍ തിരിക്കുന്നതിനിടെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു.

ലോറിയുടെ മുന്‍ചക്രത്തിനടിയില്‍ പെട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച ഇവരുടെ ശരീരത്തിലൂടെ പിന്നിലെ ചക്രം കയറിയിറങ്ങി. കൂവപ്പൊയ്ക മാക്കല്‍ സന്തോഷിന്റെ ഭാര്യയാണ് അമ്പിളി.

Content Highlights: Scooter passenger died in a lorry accident at Ponkunnam