സ്‌കൂട്ടര്‍ ടോറസിനടിയില്‍; റോഡിലൂടെ നിരക്കി, കണ്ടുനിന്നവര്‍ ബഹളംവച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


അപകടത്തിന്റെ സിസിടിവി ദൃശ്യം

തൃപ്രയാര്‍: കണ്ടിരിക്കാനാകില്ല ആ ദൃശ്യംപോലും. ജീവിതത്തിന്റെ അങ്ങേയറ്റം കണ്ട് തിരിച്ചുവന്നപോലെയായിരുന്നു അയാളുടെ രക്ഷപ്പെടല്‍. എടമുട്ടത്ത് വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍നിന്ന് എറിയാട് നെല്ലുപറമ്പില്‍ അബ്ദുള്‍ഷുക്കൂര്‍ (60) രക്ഷപ്പെട്ടുവെന്നത് അദ്ഭുതം തന്നെയാണ്. ടോറസിനടിയിലേക്ക് സ്‌കൂട്ടറടക്കം വീഴുകയായിരുന്നു അബ്ദുള്‍ഷുക്കൂര്‍. എല്ലാം തീര്‍ന്നുവെന്ന് കരുതിയ നിമിഷങ്ങള്‍. ശ്വാസംനിലച്ച് കണ്ണുതുറക്കുമ്പോള്‍ അതാ വണ്ടിക്കടിയില്‍നിന്ന് രണ്ടാംജന്മത്തിലേക്കെന്നപോലെ എഴുന്നേറ്റു പോകുന്നു അയാള്‍

പെയിന്റ് പണിക്കാരനായ അബ്ദുള്‍ഷുക്കൂര്‍ പെയിന്റ് എടുക്കാന്‍ കടയിലേക്ക് പോകുകയായിരുന്നു. വാഹനക്കുരുക്ക് തീര്‍ന്ന സമയത്താണ് സ്‌കൂട്ടര്‍ ടോറസിന് മുന്നില്‍ വന്നത്. ഡ്രൈവര്‍ അത് കണ്ടില്ല. പതുക്കെ മുന്നോട്ടെടുത്ത ടോറസ് ഇടിച്ചതോടെ സ്‌കൂട്ടറും യാത്രികനും വണ്ടിക്കടിയിലേക്ക്. ടോറസ് പതുക്കെ മുന്നോട്ട്. അതിനനുസരിച്ച് സ്‌കൂട്ടര്‍ യാത്രികനും നിരങ്ങി മുന്നോട്ടു നീങ്ങി. ബസ് കാത്തുനിന്ന സ്ത്രീകളടക്കമുള്ളവരും എടമുട്ടത്തെ വ്യാപാരികളും ബഹളം വെച്ചതോടെ ടോറസ് നിര്‍ത്തി. സ്‌കൂട്ടര്‍ യാത്രികനെ ബസ് കാത്തുനിന്നിരുന്ന യുവതിയും ഓടിയെത്തിയവരും എഴുന്നേല്‍ക്കാന്‍ സഹായിക്കുകയായിരുന്നു. കാലിന് പരിക്കുപറ്റിയ അബ്ദുള്‍ഷുക്കൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തെ കച്ചവടസ്ഥാപനത്തിലെ സി.സി.ടി.വി. ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

Content Highlights: scooter accident in thrissur

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented