പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുടുങ്ങിയ കത്രിക 5 വര്‍ഷമായി വയറ്റില്‍; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി


ഫോട്ടോ:കെ.കെ സന്തോഷ്‌|മാതൃഭൂമി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

2017ലാണ് താമരശേരി സ്വദേശിനിയായ ഹര്‍ഷീന അഷ്‌റഫ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇതിനിടെ കത്രിക വയറ്റിനുള്ളില്‍ കുടുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കത്രിക യുവതിയുടെ വയറ്റിലായിരുന്നു.



ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് അവശതയും വേദനയും അനുഭവപ്പെട്ടിരുന്നു. അടുത്തിടെ അസ്വസ്ഥത കൂടിയതോടെ സ്വകാര്യ ആശുപത്രിയിലെത്തി നടത്തിയ സ്‌കാനിങ്ങിലാണ് കത്രിക വയറ്റില്‍ കുടുങ്ങിയതായി കണ്ടെത്തിയത്.

Content Highlights: scissors stuck during surgery, health minister order enquiry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented