Photo: Getty Images
- 200 പെൺകുട്ടികള്‍ ഉണ്ടെങ്കിൽമാത്രം ഒരു അധ്യാപകതസ്തിക
പെൺകുട്ടികളുടെ എണ്ണം ഒന്നുകുറഞ്ഞാൽ തസ്തിക തെറിക്കും. അങ്ങനെയുള്ള അധ്യാപകർക്ക് മറ്റൊരു സ്കൂളിലെ ക്ലാസുകൾ ചേർത്തുനൽകി തസ്തിക സംരക്ഷിക്കുന്ന രീതിയായിരുന്നു ഇതുവരെ. എന്നാൽ, ആ പതിവുമാറ്റി അധ്യാപകരെ സ്ഥലംമാറ്റുക എന്നതാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയരീതി. യു.പി.യിലും ഹൈസ്കൂളിലും ക്ലാസെടുക്കുന്ന ഇവരുടെ തസ്തിക ഹൈസ്കൂൾ ടീച്ചർ എന്നാണെങ്കിലും യു.പി. വിഭാഗത്തിന്റെ വ്യവസ്ഥയിലാണ് ശമ്പളം. ഇത്തരത്തിൽ സംസ്ഥാനത്ത് 531 അധ്യാപകരാണുള്ളത്. ഇതിൽ പുരുഷന്മാർ വിരലിലെണ്ണാവുന്നവർമാത്രം.
2017 മുതൽ കലാ-കായിക പ്രവൃത്തിപരിചയ വിഷയത്തിൽ എഴുത്ത്-പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നുണ്ട്. വിഷയം പഠിപ്പിക്കാനായി അധ്യാപകരില്ലാത്ത സ്കൂളുകളിലെ വിദ്യാർഥികളും പരീക്ഷയെഴുതണം. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട കരിക്കുലം കമ്മിറ്റിയിലും ഈ അധ്യാപകരെ ഉൾപ്പെടുത്തിയിട്ടില്ല. പ്രവൃത്തിപരിചയ അധ്യാപകർ കൂടാതെ ബി.ആർ.സി.യുടെ കീഴിലുള്ള സ്പെഷ്യലിസ്റ്റ് അധ്യാപകരും സ്കൂളുകളിൽ ഈ വിഷയത്തിന് ക്ലാസെടുക്കുന്നുണ്ട്.
തുടരുന്നത് പഴയ നിയമം
1957-ൽ ജോസഫ് മുണ്ടശ്ശേരി കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയപ്പോഴാണ് കേരള വിദ്യാഭ്യാസച്ചട്ടം നിലവിൽവന്നത്. ഇതിലാണ് പ്രവൃത്തിപരിചയ അധ്യാപകതസ്തികയുടെ നിബന്ധനകളുള്ളത്. ചട്ടത്തിലെ ലിംഗഅനീതി ഒട്ടേറെത്തവണ അധ്യാപകർ വേണ്ടപ്പെട്ടവരെ അറിയിച്ചെങ്കിലും കാലഹരണപ്പെട്ട നിബന്ധനകൾ മാറ്റിയെഴുതാൻ സർക്കാർ തയ്യാറായിട്ടില്ല.
Content Highlights: schools needs enough girls to teach sewing, still following old rules
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..