സൈക്കിളുമായി രാത്രി വീടുവിട്ടിറങ്ങി, വഴിയാത്രികന്‍ ഉപദേശിച്ചു; 10-ാം ക്ലാസുകാരന്‍ മടങ്ങിയെത്തി


പ്രതീകാത്മകചിത്രം | Photo: Mathrubhumi

മാരാരിക്കുളം (ആലപ്പുഴ): വീട്ടുകാരോടു പിണങ്ങി സൈക്കിളുമായി വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരനെ വഴിയാത്രക്കാരന്‍ ഉപദേശിച്ചു വീട്ടിലേക്കു മടക്കിയയച്ചു. കഞ്ഞിക്കുഴി സ്വദേശിയായ 14 കാരനെയാണ് ആലപ്പുഴ നഗരത്തില്‍ അജ്ഞാതനായ വ്യക്തി ഉപദേശിച്ചു വീട്ടിലേക്കുവിട്ടത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കുട്ടി വീട്ടുവിട്ടിറങ്ങിയത്.

മോഡല്‍ പരീക്ഷയ്ക്കു തയ്യാറാകാതെ ഫോണില്‍കളിച്ചതിനു ശകാരിച്ചപ്പോള്‍ വീട്ടില്‍നിന്ന വേഷത്തില്‍ ചെരിപ്പുപോലും ഇടാതെയാണ് സൈക്കിളില്‍ ഇറങ്ങിയത്. രാത്രി വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലായിടത്തും തിരക്കിയെങ്കിലും കണ്ടെത്താനായില്ല.

സൈക്കിള്‍ചവിട്ടി കുട്ടി ആലപ്പുഴ ബോട്ട്‌ജെട്ടിയിലെത്തി. രാത്രി ആളൊഴിഞ്ഞ പുരവഞ്ചിയില്‍ കിടന്നുറങ്ങി. രാവിലെ വീണ്ടും യാത്ര തുടരാനായി ബോട്ടുജെട്ടിക്കു സമീപത്തു റോഡിലൂടെ നടക്കുകയായിരുന്ന വ്യക്തിയോടു വഴിതിരക്കി. അദ്ദേഹം ചോദിച്ചപ്പോള്‍ വിദ്യാര്‍ഥി വീടുവിട്ട കാര്യംപറഞ്ഞു. അദ്ദേഹം ഭക്ഷണം വാങ്ങിനല്‍കിയശേഷം, കാണാതായപ്പോള്‍ വീട്ടുകാര്‍ക്കുണ്ടാകുന്ന പ്രയാസം വിശദീകരിച്ചുനടത്തിയ ഉപദേശം ഫലംകണ്ടു. വിദ്യാര്‍ഥി മടങ്ങാന്‍ തയ്യാറായി.

ദേശീയപാതയിലൂടെ വരുന്നവഴി മാരാരിക്കുളം കളിത്തട്ടിനുസമീപം സൈക്കിളിനുപിന്നില്‍ വീട്ടമ്മയുടെ സ്‌കൂട്ടറിടിച്ചു. പരിക്കേറ്റില്ലെങ്കിലും സൈക്കിള്‍ തകരാറിലായി. സൈക്കിള്‍ നന്നാക്കാന്‍ അവര്‍ 500 രൂപയും നല്‍കി. കഞ്ഞിക്കുഴിയിലെത്തി സൈക്കിള്‍നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ച്ചെന്നു. വര്‍ക്ക്‌ഷോപ്പുടമയുടെ ഫോണില്‍ അമ്മയുടെ അച്ഛനെ വിളിച്ചു. പിന്നീട് അമ്മയുടെ വീട്ടിലേക്കുചെന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ഥിയെ പോലീസുകാരും ഉപദേശിച്ചുവിട്ടു.

Content Highlights: schoolboy left home in anger returns as good samaritan advises him


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented