കാറുമായി കൂട്ടിയിടിച്ചു,സ്‌കൂള്‍വാന്‍ തലകീഴായി മറിഞ്ഞു; 7 വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്


തൊക്കിലങ്ങാടി കുട്ടിക്കുന്നിലുണ്ടായ അപകടത്തിൽ സ്‌കൂൾ വാൻ തലകീഴായി മറിഞ്ഞനിലയിൽ

കൂത്തുപറമ്പ് : സ്‌കൂള്‍വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്കും വാന്‍ഡ്രൈവര്‍ക്കും പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ തൊക്കിലങ്ങാടി കുട്ടിക്കുന്നിലായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ഡ്രൈവര്‍ രാജേഷിനും വാഹനത്തിലുണ്ടായിരുന്ന ഏഴ് വിദ്യാര്‍ഥികള്‍ക്കുമാണ് പരിക്കേറ്റത്.



ഇവരെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ഡ്രൈവറെയും രണ്ട് വിദ്യാര്‍ഥികളെയും പിന്നീട് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികത്സക്ക് ശേഷം വിദ്യാര്‍ഥികളെ വിട്ടയച്ചു.

സ്‌കൂളില്‍നിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാനില്‍ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വാന്‍ തലകീഴായി മറിഞ്ഞു. ഇതിനിടെ വാനിടിച്ച് റോഡരികിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ സംരക്ഷണവേലി തകര്‍ന്നു. ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് കൂത്തുപറമ്പ്-മട്ടന്നൂര്‍ റൂട്ടില്‍ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് കൂത്തുപറമ്പ് എ.സി.പി. പ്രദീപന്‍ കണ്ണിപ്പൊയില്‍, ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് വാന്‍ റോഡില്‍നിന്ന് നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Content Highlights: school van accident students injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented