ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ക്ക് രക്ഷകയായി അധ്യാപിക; രക്ഷിച്ചത് വിദ്യാര്‍ഥിയുടെ പിതാവിനെ


രണ്ടുദിവസം കഴിഞ്ഞാണ് രക്ഷപ്പെടുത്തിയത് താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥിയുടെ പിതാവിനെയാണെന്ന് അധ്യാപിക അറിഞ്ഞത്.

ഷൈജില

തേഞ്ഞിപ്പലം : കടലുണ്ടിയില്‍ ട്രെയിന്‍തട്ടി പരിക്കേറ്റയാള്‍ക്ക് രക്ഷകയായി സ്‌കൂള്‍ അധ്യാപിക. എളമ്പുലാശ്ശേരി എ.എല്‍.പി. സ്‌കൂളിലെ അധ്യാപിക കെ. ഷൈജിലയാണ് പരിക്കേറ്റയാള്‍ക്ക് രക്ഷകയായത്. രണ്ടുദിവസം കഴിഞ്ഞാണ് രക്ഷപ്പെടുത്തിയത് താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥിയുടെ പിതാവിനെയാണെന്ന് അധ്യാപിക അറിഞ്ഞത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വൈകീട്ട് ഭര്‍ത്താവിനും മകനുമൊപ്പം പുഴയോരത്ത് പോയതായിരുന്നു അവര്‍. ഒരാള്‍ ടെയിന്‍തട്ടി വീണതായി രണ്ട് ചെറുപ്പക്കാര്‍ ഇവരെ അറിയിച്ചു. ആരും പരിക്കേറ്റയാളെ രക്ഷിക്കാനെത്തിയില്ല. ഷൈജില പൊന്തക്കാട്ടില്‍നിന്ന് ഇയാളെ പുറത്തെടുത്തു. ഭര്‍ത്താവ് ആംബുലന്‍സുമായി എത്തി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യം ടീച്ചര്‍ ആരോടും പറഞ്ഞില്ല.



വിദ്യാര്‍ഥി പിതാവിന് അപകടംപറ്റിയ വിവരം സ്‌കൂളില്‍ പറഞ്ഞപ്പോഴാണ് താന്‍ രക്ഷപ്പെടുത്തിയത് രക്ഷിതാവിനെയാണെന്ന് അറിയുന്നത്. അധ്യാപികയുടെ ധീരതയെ അധ്യാപക രക്ഷാകര്‍ത്തൃ സമിതി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ബി.പി.ഒ. തുടങ്ങിയവര്‍ അഭിനന്ദിച്ചു.

Content Highlights: school teacher helps to rescue injured person who hit by train in kadalundi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented