ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യവെ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടു, അധ്യാപികയ്ക്ക് ദാരുണാന്ത്യം


സ്വന്തം ലേഖകന്‍

അപകടത്തിൽപ്പെട്ട ബൈക്ക് റോഡിൽ വീണ് കിടക്കുന്നു, ഇൻസൈറ്റിൽ മരിച്ച അധ്യാപിക ജീന | Photo: Special Arrangement

തിരുവനന്തപുരം: വാഹനാപകടത്തില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപിക മരിച്ചു. നെടുമങ്ങാട് നെട്ട ബോബെ വില്ലയില്‍ ജീന (40) ആണ് മരിച്ചത്. വാളിക്കോട് നെട്ടയില്‍ വെച്ച് ജീനയും ഭര്‍ത്താവ് ഷാജിയും സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിന്റെ സൈഡില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ജീന തെറിച്ച് വീണ് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. നവജീവന്‍ സ്‌കൂള്‍ ടീച്ചറാണ് മരിച്ച ജീന



ഇരുവരും നെടുമങ്ങാട് നിന്ന് വരുകയായിരുന്നു. വാളിക്കോട് നിന്നും വന്ന ടിപ്പര്‍ ലോറി ബുള്ളറ്റിന്റെ സൈഡില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമെന്നാണ് വിവരം.അപകടത്തെ തുടര്‍ന്ന് ബൈക്കിന് പിന്നിലിരുന്ന ജീന ടിപ്പറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.

ശരീരത്തിലൂടെ ടയര്‍ കയറി ഇറങ്ങി സംഭവസ്ഥലത്ത് വെച്ചു തന്നെ ഇവര്‍ മരണപ്പെട്ടു.നെടുമങ്ങാട് പോലീസ് കേസെടുത്തു

Content Highlights: teacher, accident, death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented