പ്യൂണിനെ സ്‌കൂള്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


പി.ആര്‍. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ പ്യൂണ്‍ നവീന്‍ ആണ് സ്‌കൂള്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്

നവീൻ

തിരുവനന്തപുരം: കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണിനെ സ്‌കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നെല്ലിമൂട് നവ്യാ ഭവനില്‍ നവീന്‍ (24) ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി നവീന്‍ ഈ സ്‌കൂളില്‍ ജോലി നോക്കി വരികയായിരുന്നു.കുറച്ച് മാസങ്ങള്‍ക്കു മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്നു നവീന്‍. രണ്ടാഴ്ച മുന്‍പാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്.



നവീന്റെ അച്ഛനും ഇതേ സ്‌കൂളിലെ ക്ലര്‍ക്ക് ആയിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: school peon committed suicide at kattakada


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented