Photo: PTI
ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ ഫെബ്രുവരി പതിനഞ്ചിനകം കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഹർജികളിൽ മാർച്ചിൽ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ ഡല്‍ഹി ഹൈക്കോടതി ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. അതിനാൽ സുപ്രീം കോടതി ഈ ഹർജികൾ പരിഗണിക്കുകയോ അല്ലെങ്കിൽ ഹൈക്കോടതിയുടെ വിശാല ബെഞ്ചിനോട് ഈ വിഷയം പരിഗണിക്കാൻ നിർദേശിക്കുകയോ ചെയ്യാവുന്നതാണെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി തന്നെ ഈ ഹർജികൾ കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.
ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തേക്കുറിച്ച് നാല് മാസങ്ങൾക്ക് മുമ്പ് സംസ്ഥാനങ്ങളുടെ നിലപാട് തേടിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സാമൂഹികമായ അനന്തര ഫലം ഉണ്ടാക്കുന്ന വിഷയം കൂടിയാണിതെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ അഭിപ്രായപ്പെട്ടു. സി.പി.എമ്മിന്റെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ഉള്‍പ്പടെയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
Content Highlights: SC seeks response of Centre on pleas seeking criminalisation of marital rape
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..