വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: മുന്‍ സിഐയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Screengrab: Mathrubhumi News

ന്യൂഡല്‍ഹി: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ മലയിന്‍കീഴ് മുന്‍ സി.ഐ. എ.വി.സൈജുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ്മാരായ ബി.ആര്‍.ഗവായ്, ബി.വി.നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

2019-ല്‍ തന്റെ ഉടമസ്ഥതയിലുള്ള കട ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്‍സ്‌പെക്ടറെ പരിചയപ്പെട്ടതെന്നാണ് പരാതിയില്‍ വനിത ഡോക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. കട ഒഴിപ്പിച്ചതിന് പകരമായി ഇന്‍സ്‌പെക്ടര്‍ ചെലവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടില്‍ എത്തി ലൈംഗീകമായി പീഡിപ്പിക്കുക ആയിരുന്നുവെന്നും യുവതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു.



എന്നാല്‍ 2019-ല്‍ നടന്ന പീഡനത്തിന് എന്ത് കൊണ്ടാണ് പരാതി നല്‍കാന്‍ 2021 വരെ വൈകിയതെന്ന് സുപ്രീം കോടതി ആരാഞ്ഞു. തുടര്‍ന്നാണ് സൈജുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിനെതിരേ ഡോക്ടര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയത്.

Content Highlights: SC rejected the request to cancel the anticipatory bail of the police officer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented