ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ കൊളീജിയം ശുപാര്‍ശ ചെയ്തു. ഇവരില്‍ മൂന്നുപേര്‍ അഭിഭാഷകരും രണ്ടുപേര്‍ ജില്ലാ ജഡ്ജിമാരുമാണ്. അഭിഭാഷകരായ വി.ജി. അരുണ്‍, എന്‍. നഗരേഷ്, പി.വി. കുഞ്ഞികൃഷ്ണന്‍, ജില്ലാ ജഡ്ജിമാരായ ടി.വി. അനില്‍ കുമാര്‍, എന്‍. അനില്‍ കുമാര്‍ എന്നിവരെയാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് നല്‍കി. ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയ മൂന്ന് പേരുടെ പേര് പരിഗണിക്കുന്നത് നീട്ടിവച്ചിട്ടുണ്ട്. എസ്. രമേശ്, വിജു എബ്രഹാം, ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരെ ശുപാര്‍ശ ചെയ്യുന്നതാണ് നീട്ടിയത്.

അതേ സമയം അഡ്വ. പി. ഗോപാലിനെ കോളീജിയം ശുപാര്‍ശ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ വരുമാനമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മതിയായ യോഗ്യതകുറവുമാണ് ശുപാര്‍ശ ചെയ്യാതിരിക്കാന്‍ കാരണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് മഥന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് ശുപാര്‍ശകള്‍.