പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഒമ്പതാം ക്ലാസില്‍നിന്ന് പത്തിലേക്ക് പ്രവേശനത്തിന് അര്‍ഹതലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്തും. മേയ് പത്തിനകം സ്‌കൂള്‍തലത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കി പരീക്ഷനടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
അസുഖമടക്കമുള്ള കാരണങ്ങളാല്‍ വാര്‍ഷികപരീക്ഷ എഴുതാനാകാത്ത കുട്ടികള്‍ക്കും അവസരം നല്‍കും.
വാര്‍ഷികപരീക്ഷയെഴുതാനാകാത്തവര്‍ക്ക് ഒന്നും രണ്ടും ടേം പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കുകയായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍, ഇക്കൊല്ലം കോവിഡ് കാരണം ടേം പരീക്ഷകള്‍ നടത്താനാകാത്തതിനാലാണ് സേ പരീക്ഷ അടക്കമുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചത്.
ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പ്രൊമോഷന്‍ നടപടികള്‍ മേയ് നാലിനകം പൂര്‍ത്തിയാക്കണമെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. എട്ടുവരെ ക്ലാസുകളിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കും.
സ്‌കൂളുകളില്‍ 2022-'23 അധ്യയനവര്‍ഷത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചു. രക്ഷിതാക്കള്‍ക്ക് സ്‌കൂളില്‍ നേരിട്ടെത്തി പ്രവേശനത്തിന് അപേക്ഷ നല്‍കാം. പ്രവേശനസമയത്ത് ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കാനാകാത്തവര്‍ക്കും താത്കാലികമായി പ്രവേശനം നല്‍കാം.
എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷയില്‍ അവ്യക്തത
ക്ലാസ് കയറ്റം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയപ്പോഴും ഇക്കൊല്ലം എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ നടത്തുമോ എന്നകാര്യത്തില്‍ അവ്യക്തത. 2021-'22 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനം ഇതുവരെ വന്നിട്ടില്ലാത്തതിനാല്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ല.
അടുത്തക്ലാസിലേക്ക് പ്രവേശിച്ചാല്‍ നിലവിലെ നാല്, ഏഴ് ക്ലാസുകാര്‍ക്ക് പരീക്ഷയെഴുതാനാകുമോ എന്നും വ്യക്തമല്ല. കഴിഞ്ഞ അധ്യയനവര്‍ഷം പരീക്ഷ വൈകിയാണ് നടന്നതെങ്കിലും അതേ അധ്യയനവര്‍ഷംതന്നെ പേര് രജിസ്റ്റര്‍ചെയ്യാന്‍ കഴിഞ്ഞിരുന്നു.
Content Highlights: SAY exam class 9
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..