ചിന്ത മാത്രമല്ല, പലരും കുടുങ്ങിയേക്കും; മുഴുവന്‍സമയ രാഷ്ട്രീയക്കാരുടെ പ്രബന്ധങ്ങള്‍ നിരീക്ഷണത്തില്‍


By സ്വന്തം ലേഖകന്‍

2 min read
Read later
Print
Share

ചിന്ത ജെറോം | Photo: Mathrubhumi

തിരുവനന്തപുരം: ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിന് പിന്നാലെ സമാന ആരോപണത്തില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങിയേക്കുമെന്ന് സൂചന. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണായ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിന്റെ പേരില്‍ കോപ്പിയടി, മൗലികമായ പിഴവ് തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി പ്രമുഖരുടെ ഡോക്ടറേറ്റുകളുടെ സത്യാവസ്ഥയെ കുറിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച 'വാഴക്കുല' എന്ന കവിത വൈലോപ്പിള്ളിയുടേതെന്ന് പ്രബന്ധത്തില്‍ എഴുതിയതിന്റെ പിന്നാലെയാണ് ചിന്ത വിവാദത്തില്‍പ്പെട്ടത്. പിന്നാലെ തനിക്ക് തെറ്റുപറ്റിയതായി ചിന്ത സമ്മതിച്ചിരുന്നു. പ്രബന്ധത്തില്‍ മാനുഷികമായ തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന ചിന്തയുടെ കുറ്റസമ്മതത്തിന് പിന്നാലെ, 'തട്ടിപ്പ് ഡോക്ടറേറ്റ് ബിരുദ'ക്കാരെ പൊതുസമക്ഷം തുറന്ന് കാണിക്കാനുള്ള ശ്രമത്തിലാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍.

ഡോക്ടറേറ്റ് ബിരുദമുള്ള, മുഴുവന്‍ സമയ രാഷ്ട്രീയക്കാരുടെ ഗവേഷണ പ്രബന്ധങ്ങള്‍ പരിശോധിക്കുമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ അറിയിച്ചിരിക്കുന്നത്. കെ.ടി. ജലീല്‍, ചിന്ത ജെറോം എന്നിവര്‍ക്ക് പുറമെ മുന്‍ എം.പി. പി.ബിജു, സി.പി.എം. തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം ഷിജു ഖാന്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള പ്രമുഖരുടെ ഡോക്ടറേറ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടേക്കുമെന്നാണ് സൂചന.

കേരള സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിലെ കാര്യക്ഷമതയില്ലായ്മ തുറന്നുകാണിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പറയുന്നത്. ഏതെങ്കിലും വ്യക്തികളെ അവഹേളിക്കുന്നതിന് വേണ്ടിയല്ല, മറിച്ച് ഏറെ ഗൗരവത്തോടെ സമീപിക്കേണ്ട ഗവേഷണത്തിനോട് അവരുള്‍പ്പെടെയുള്ളവര്‍ കാണിക്കുന്ന അശ്രദ്ധയും നിരുത്തരവാദിത്വവും പൊതുസമക്ഷം എത്തിക്കുന്നതിനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇവരുടെ വാദം.

നിലവിലെ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ കേരള സര്‍വകലാശാലയില്‍ ആത്മാര്‍ഥതയോടെ പരിശ്രമിക്കുന്ന നിരവധി ഗവേഷണ വിദ്യാര്‍ഥികളുടെയും സത്യസന്ധമായി വര്‍ഷങ്ങളെടുത്ത് ഡോക്ടറേറ്റ് നേടിയവരുടെയും വിശ്വാസ്യതയാണ് ഇവര്‍ മൂലം ചോദ്യം ചെയ്യപ്പെടുന്നത്. പ്രതിവര്‍ഷം നിരവധി പേരാണ് വിവിധ വിഷയങ്ങളില്‍ സര്‍വകലാശാലകളില്‍ നിന്ന് ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച് ഡോക്ടറേറ്റ് നേടുന്നത്. ഗവേഷണ പ്രബന്ധത്തിന്റെ പരിശോധന, ഗൈഡന്‍സ്, ഡോക്ടറേറ്റ് നല്‍കല്‍ തുടങ്ങി നിരവധി കാര്യങ്ങളിലുള്ള പാളിച്ചകള്‍ പൊതുസമക്ഷത്തില്‍ കൊണ്ടുവന്ന് അതിന്റെ പോരായ്മകള്‍ പരിഹരിച്ച് കുറ്റമറ്റതാക്കുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യം. അല്ലാതെ ഏതെങ്കിലും വ്യക്തികളെ അവഹേളിക്കാനല്ല. ഈ കാര്യത്തില്‍ സര്‍വകലാശാലയുടെ വിശ്വാസ്യത തിരികെ പിടിക്കണം. അതിന് അതിന്റെ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. അതാണ് ലക്ഷ്യം- ഷാജര്‍ഖാന്‍, (സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി)

Content Highlights: save university campaign to check phd of full time politicians

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented