RSS - ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന; RSS നേതാക്കള്‍ തലപ്പത്ത് വരാനിടയില്ല


രതീഷ് രവി

'സേവ് ഔര്‍ നേഷന്‍ ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ സംസ്ഥാനഘടകം 23-ന് നിലവില്‍ വരുമെന്നാണ് അറിയുന്നത്. പിന്നീട് ജില്ലാ, താലൂക്ക് ഘടകങ്ങള്‍ പ്രഖ്യാപിക്കും.

പ്രതീകാത്മക ചിത്രം | Mathrubhumi archives

കൊല്ലം: ആര്‍.എസ്.എസ്., ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന രൂപവത്കരിക്കുന്നു. വിവിധ ക്രൈസ്തവ സഭകളിലെ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി യോജിക്കാവുന്ന വിഷയങ്ങളില്‍ ഒന്നിച്ചുനീങ്ങാനാണ് ആര്‍.എസ്.എസ്. ലക്ഷ്യമിടുന്നത്. 'സേവ് ഔര്‍ നേഷന്‍ ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ സംസ്ഥാനഘടകം 23-ന് നിലവില്‍ വരുമെന്നാണ് അറിയുന്നത്. പിന്നീട് ജില്ലാ, താലൂക്ക് ഘടകങ്ങള്‍ പ്രഖ്യാപിക്കും.

ആര്‍.എസ്.എസ്. നേതാക്കള്‍ സംഘടനയുടെ തലപ്പത്ത് വരാനിടയില്ല. സംഘടന നിയോഗിക്കുന്ന പ്രവര്‍ത്തകരും സഭാ വിശ്വാസികളും 'സേവ് ഔര്‍ നേഷന്‍ ഇന്ത്യ'യുടെ ഭാരവാഹികളാകും. ഇതിനായി ക്രൈസ്തവ വിശ്വാസികളുമായി പ്രാദേശികമായി ആര്‍.എസ്.എസ്. വിവിധ തലങ്ങളില്‍ ചര്‍ച്ചനടത്തിക്കഴിഞ്ഞു. ലഹരിക്കെതിരായ ബോധവത്കരണമാണ് സംഘടന ആദ്യം ഏറ്റെടുക്കുക. ആദ്യ പരിപാടി 23-ന് കൊച്ചിയില്‍ നടക്കും. സുരേഷ് ഗോപി, പി.ടി.ഉഷ എം.പി., ജസ്റ്റിസ് കെ.എബ്രഹാം മാത്യു എന്നിവര്‍ പങ്കെടുക്കും.



ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ സംയുക്തമായി ഉന്നയിക്കാന്‍ പുതിയ സംഘടന തയ്യാറെടുക്കുന്നതായാണ് വിവരം. വര്‍ഷങ്ങളായി മുകള്‍ത്തട്ടില്‍ നടന്നുവരുന്ന ആര്‍.എസ്.എസ്.-ക്രൈസ്തവസഭാ സംവാദത്തിന്റെ തുടര്‍ച്ചയായാണ് പുതിയ സംഘടനയുടെ പിറവി. ആര്‍.എസ്.എസ്. ദേശീയ നേതാക്കള്‍തന്നെ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലെത്തി വിവിധ സഭാ തലവന്മാരുമായി ചര്‍ച്ചനടത്തിയിരുന്നു. മുകള്‍ത്തട്ടില്‍ മാത്രം ചര്‍ച്ചനടത്തിയാല്‍, പരസ്പരസഹകരണത്തിന്റെ വാതില്‍ തുറക്കാനാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് താഴേത്തട്ടിലേക്ക് ചര്‍ച്ചകള്‍ വ്യാപിപ്പിക്കാനും സംഘടന രൂപവത്കരിക്കാനും തീരുമാനിച്ചത്.

Content Highlights: Save our nation RSS christians


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented