ബാനറില്‍ സവര്‍ക്കറുടെ ഫോട്ടോ: സുരേഷിനെതിരേ ഒരു നടപടിയും ഉണ്ടാകില്ല, ഞാന്‍ ഉറപ്പ് തരുന്നു- സുധാകരന്‍


വിവാദ പോസ്റ്റർ, കെ.സുധാകരൻ |ഫോട്ടോ:മാതൃഭൂമി

തിരുവനനന്തുപുരം: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പി.കെ. സുരേഷിനെതിരേ ഒരു നടപടിയും ഉണ്ടാകില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍. 'പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയില്ല. പ്രവര്‍ത്തകരെ കേള്‍ക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാര്‍ട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഉറപ്പ് തരുന്നു', സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഭാരത് ജോഡോ യാത്രയുടെ പ്രചാരണാര്‍ഥം നെടുമ്പാശ്ശേരി കോട്ടായിയില്‍ സ്ഥാപിച്ച സ്വാതന്ത്ര്യ സമരസേനാനികളുടെ ഫ്ളെക്സില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയതാണ് വിവാദമായിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഫ്‌ളക്സ് നീക്കം ചെയ്തിരുന്നു. ദേശീയപാതയോരത്ത് സ്ഥാപിച്ച ഫ്‌ളക്സില്‍ 20 ദേശീയ നേതാക്കളുടെ ചിത്രത്തിലാണ് സവര്‍ക്കറും ഉള്‍പ്പെട്ടത്. വിവാദത്തെ തുടര്‍ന്ന് പി.കെ. സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

എന്നാല്‍ സുരേഷിന്റെ ചാനല്‍ അഭിമുഖം കണ്ടവര്‍ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടുവെന്നും താനും അഭിമുഖം കണ്ടുവെന്നും സുധാകരന്‍ വ്യക്തമാക്കി. ഫ്‌ളക്‌സ് അടിക്കാന്‍ ഏല്‍പ്പിച്ചവര്‍ ഗൂഗിളില്‍ നിന്ന് നേതാക്കളുടെ ചിത്രങ്ങളെടുത്തപ്പോള്‍ പറ്റിയ അബദ്ധമാണെന്നും താന്‍മൂലം പാര്‍ട്ടിക്കുണ്ടായ അവഹേളനത്തിന് മാപ്പ് പറയുന്നതായും സുരേഷ് വിശദീകരിച്ചിരുന്നു.

സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...
അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയില്ല. സുരേഷിന്റെ അഭിമുഖം അല്പം വൈകിയാണ് ഞാന്‍ ചാനലില്‍ കണ്ടത്.
പക്ഷെ മുന്‍പേ കണ്ട പല പ്രവര്‍ത്തകരും എന്നെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നു. സുരേഷുമായി യാതൊരു മുന്‍പരിചയം ഇല്ലാത്തവര്‍ പോലും 'അയാള്‍ക്കെതിരെ നടപടി എടുക്കരുതെന്ന' അപേക്ഷയുമായാണ് സമീപിച്ചത്. സത്യത്തില്‍ എനിക്കേറെ സന്തോഷം തോന്നിപ്പോയി. ഈ വലിയ കോണ്‍ഗ്രസ് കുടുംബത്തിലെ ഒരംഗത്തിന്റെ വിഷമം, സ്വന്തം പ്രശ്‌നമായി കണ്ട് ഇടപെടുന്നവര്‍ ഈ പാര്‍ട്ടിയുടെ പുണ്യമാണ്.
പ്രവര്‍ത്തകരെ കേള്‍ക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാര്‍ട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഉറപ്പ് തരുന്നു

Content Highlights: Savarkar's photo on the banner-' no action will be taken against Suresh'- Sudhakaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented