ഭാരത് ജോഡോ യാത്രയിലെ സവര്‍ക്കറുടെ ചിത്രം; കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍


വിവാദമായ പ്രചാരണബോർഡ്

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരേ നടപടി. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രചാരണം അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനാണ് ജില്ലാ കമ്മിറ്റിയുടെ നടപടി.

നെടുമ്പാശ്ശേരിയിലെ ഭാരത് ജോഡോ യാത്രയ്ക്കായി അത്താണി കോട്ടായി ജങ്ഷന് സമീപം സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രവും പ്രദര്‍ശിപ്പിച്ചത്. രവീന്ദ്രനാഥ് ടാഗോര്‍, അബ്ദുള്‍കലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഇടം പിടിച്ചത്.

ചിത്രം വിവാദമായതോടെ ഇത് മറച്ച് പകരം മഹാത്മാ ഗാന്ധിയുടെ ചിത്രം പതിച്ചു. ജോഡോ യാത്ര അത്താണിയില്‍ എത്തുന്നതിന് മുന്‍പേ തന്നെയായിരുന്നു ചിത്രം മറയ്ക്കല്‍.

Content Highlights: Savarkar's image displayed in bharat jodo yatra; action against local congress leader


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented