കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ പിജി കോഴ്‌സ്‌ സിലബസില്‍ ആര്‍എസ്എസ് നേതാക്കളായ സവര്‍ക്കറും ഗോള്‍വാര്‍ക്കറും. എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് കോഴ്‌സിലാണ് പുതുതായി ഹിന്ദുത്വ പഠന സിലബസ് ഉള്‍പ്പെടുത്തിയതെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. 

ആര്‍എസ്എസ് നേതാക്കളായ ഗോള്‍വാര്‍ക്കറിന്റേയും സവര്‍ക്കറിന്റേയും സംഘപരിവാര്‍ അജണ്ടകള്‍ ഉള്‍ക്കൊള്ളുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. സിലബസില്‍ നേരത്തെയുണ്ടായിരുന്ന ഗാന്ധിയുടേയും നെഹ്രുവിന്റെയും വീക്ഷണങ്ങള്‍ പാഠഭാഗത്തില്‍ നിന്ന് ഒഴിവാക്കിയെന്നും ആരോപണമുണ്ട്. 

അതേസമയം വിവാദത്തില്‍ സര്‍വകലാശാല അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

content highlights: savarkar and goalworker in kannur university PG syllabus