മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചശേഷം സംവിധായകരായ പ്രിയർദർശൻ, സന്ത്യൻ അന്തിക്കാട്, രചയിതാവ് ശ്രീകാന്ത് കോട്ടയ്ക്കൽ, കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എന്നിവർ.
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന് സത്യന് അന്തിക്കാടിന്റെ ജീവിതം പറയുന്ന 'ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍' എന്ന പുസ്തകത്തിന്റെ 'മാതൃഭൂമി' പതിപ്പ് പ്രകാശനം ചെയ്തു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടന്ന ചടങ്ങില്‍ സംവിധായകന് പ്രിയദര്ശന്, കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് നല്കി പ്രകാശനകര്‍മം നിര്‍വഹിച്ചു. സത്യന് അന്തിക്കാട്, പുസ്തകത്തിന്റെ രചയിതാവായ മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ശ്രീകാന്ത് കോട്ടയ്ക്കല്‍, മാതൃഭൂമി ബുക്സ് സീനിയര്‍ മാനേജര്‍ കെ. നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
'വലിയ ജീവിതാനുഭവങ്ങളുള്ള സത്യന് അന്തിക്കാട് ഇപ്പോഴും അന്തിക്കാട്ടെ ചെറിയ ലോകത്ത് ജീവിക്കുന്നതില്‍ സത്യത്തില്‍ വലിയ അസൂയയാണ്. മലയാളികളുടെ വായനശീലം മടങ്ങിവരുന്ന ഈ കാലത്ത് ഈ പുസ്തകം ഏറെ വായിക്കപ്പെടുന്നതാണ്...' പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പ്രിയദര്ശന് പറഞ്ഞു.
പ്രതിന്ധികള്‍ക്കിടയിലും അവനവന്റെ സര്‍ഗാത്മകതയോട് എത്രമാത്രം നീതിപുലര്‍ത്താം എന്ന് വരച്ചുവെച്ചിരിക്കുന്ന പാഠപുസ്തകമാണ് സത്യന് അന്തിക്കാടിന്റെ ജീവിതം എന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
ലളിതമായി ജീവിക്കുകയും ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കുകയും ചെയ്യുന്നയാളാണ് സത്യന് അന്തിക്കാടെന്ന് രചയിതാവായ ശ്രീകാന്ത് കോട്ടയ്ക്കല്‍ പറഞ്ഞു.
ഇതുവരെ ജീവിതത്തില്‍ ലഭിച്ചതൊക്കെയും മഹാഭാഗ്യമായി കരുതുന്നയാളാണ് താനെന്ന് സത്യന് അന്തിക്കാട് മറുപടിപ്രസംഗത്തില്‍ പറഞ്ഞു.
Content Highlights: sathyan anthikkad book release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..