നാട്ടുകാരെ അകത്തിരുത്തി നേതാക്കള്‍ ഇളവ് തേടുന്നു; സത്യപ്രതിജ്ഞ ആഘോഷം അനൗചിത്യം- സത്യദീപം


സത്യദീപം

തിരുവനന്തപുരം:കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന നിലപാടുകളെവിമര്‍ശിച്ച് സിറോ മലബാര്‍ സഭയുടെ പ്രസിദ്ധീകരണമായ സത്യദീപം. സത്യപ്രതിജ്ഞ ആഘോഷം അനൗചിത്യമെന്ന് സത്യദീപം മാസികയില്‍ വിമര്‍ശിക്കുന്നു. നാട്ടുകാരെ അകത്തിരുത്തി നേതാക്കള്‍ ഇളവ് തേടുകയാണ്. ഇളവിന്റെ രാഷ്ട്രീയം ഇടര്‍ച്ചയുണ്ടാക്കുന്ന സംഭവങ്ങള്‍ക്ക് കേരളവും സാക്ഷിയാകുന്നു. ഇരട്ടനീതിയുടെ ഈ രാഷ്ട്രീയം കോവിഡിനോടാണ് തുടങ്ങിയ വിമര്‍ശനങ്ങളാണ് സത്യദീപം മുഖപ്രസംഗത്തില്‍ ഉന്നയിക്കുന്നത്.

" സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് ഇളവ് തേടുന്ന ഭരണകൂടം ജനവിരുദ്ധമാണ്. ബജറ്റില്‍ ഉള്‍പ്പടുത്തിയ 35,000 കോടിയും 'കണക്കില്‍പ്പെടാത്ത' പി.എം. കെയര്‍ ഫണ്ടും ഉപയോഗിച്ച് ഈ ആരോഗ്യ അടിയന്തിരാവസ്ഥയെ അതിശക്തമായി നേരിടാനുള്ള ആര്‍ജ്ജവം കേന്ദ്ര സര്‍ക്കാര്‍ കാണിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തെ നിരന്തരം അവഗണിക്കുന്ന സര്‍ക്കാര്‍ ഈ ദുരന്തമുഖത്ത് യഥാര്‍ത്ഥത്തില്‍ ആരോടൊപ്പമാണ്?

ഉയര്‍ന്ന വിലയില്‍ വാക്സിന്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ കൈകഴുകുന്നു. ഭരണകൂടത്തിന്റെ നിരുത്തരവാദിത്വം തീര്‍ത്ത നിസ്സഹായതയില്‍ ഒരു രാജ്യം മുഴുവന്‍ ചിതയിലേക്കെടുക്കപ്പെടുന്ന ദുരവസ്ഥയെ അവിശ്വസനീയതയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.

ഇളവിന്റെ രാഷ്ട്രീയം ഇടര്‍ച്ചയുണ്ടാക്കുന്ന സംഭവങ്ങള്‍ക്ക് കേരളവും സാക്ഷിയാകുന്നു. സാധാരണക്കാരുടെ മൃതസംസ്‌ക്കാര ശുശ്രൂഷയില്‍ 20 പേരെ കര്‍ശനമായി നിജപ്പെടുത്തുമ്പോള്‍, വിഐപികളുടെ വിടവാങ്ങലിന് ആള്‍ക്കൂട്ടമനുവദിക്കുന്ന നിലപാട് മാറ്റം നിലവാരമില്ലാത്തതാണ്. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അത്യാവശ്യക്കാരെ മാത്രം ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതാണ് കേരളമെന്ന മരണവീടിന് ഇപ്പോള്‍ നല്ലത്. തെരഞ്ഞെടുപ്പുത്സവത്തിന്റെ ഭാഗമായി 'ഉയര്‍ത്തിക്കെട്ടിയ' കോവിഡ് പതാക ഇപ്പോഴും ഉയരെപ്പറക്കുമ്പോള്‍ ഈ സത്യപ്രതിജ്ഞാഘോഷം അനൗചിത്യമാണ്.

500 പേരെ പങ്കെടുപ്പിച്ച് 'ലളിതമായി'നടത്തുന്ന ചടങ്ങിന്റെ ഭരണഘടനാ ബാധ്യതാന്യായം അരമണിക്കൂറിലേറെ സമയമെടുത്ത് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചപ്പോള്‍ ജനങ്ങള്‍ക്ക് വേഗം 'മനസ്സിലായി', പക്ഷേ, കോവിഡിന് അത് തിരിഞ്ഞോ എന്തോ? മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ ഗവര്‍ണറും പ്രതിജ്ഞാരജിസ്റ്റര്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍ അടക്കമുള്ള ജീവനക്കാരും മാത്രമാണ് അനിവാര്യമെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം.

ഇരട്ടനീതിയുടെ ഈ രാഷ്ട്രീയം കോവിഡിനോടാണ്. രോഗവും മരണവും അതിവേഗം കുതിക്കുമ്പോള്‍ ഭരണകൂടം എന്തു ചെയ്തുവെന്ന ചോദ്യം ചരിത്രമാകുമ്പോള്‍ ജനപക്ഷത്തു നിന്നൊരു മറുപടിയും നടപടിയുമാണ് നാടിന്റെ ഭാവി ഭാഗധേയത്തിനാധാരം. നാട്ടുകാരെ അകത്തിരുത്തി നേതാക്കള്‍ പുറത്തിറങ്ങുന്ന, ഇളവുതേടുന്ന രാഷ്ട്രീയം ആരോഗ്യരാഷ്ട്രത്തെയാണ് ഇറക്കിവിടുന്നതെന്ന് മറക്കരുത്- സത്യദീപം വിമര്‍ശിക്കുന്നു.

Content Highlights: Sathyadeepam criticises state and central government over covid situation management

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022

Most Commented