മുഖ്യമന്ത്രി യാത്ര രഹസ്യമാക്കിയതില്‍ ദുരൂഹത, പോയത് എന്തിനെന്ന് പ്രതിപക്ഷത്തിനുപോലും അറിയില്ല-സതീശന്‍


വി.ഡി. സതീശൻ, പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നാടിന് ഉപകാരമുള്ളതൊന്നും യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി ചെയ്തിട്ടില്ലെന്നും യാത്ര രഹസ്യമാക്കി വെച്ചതില്‍ ദുരൂഹതയുണ്ടെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

എന്ത് പരിപാടിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയതെന്ന് പ്രതിപക്ഷത്ത് ഇരിക്കുന്ന ഞങ്ങള്‍ക്ക് പോലും അറിയില്ല. ഇക്കാര്യം പ്രതിപക്ഷത്തോടെല്ലാം പറയേണ്ടതാണ്. ഓരോ ദിവസവും മാധ്യമങ്ങളിലൂടെയാണ് എന്ത് പരിപാടിക്കാണ് മന്ത്രിമാര്‍ പോയതെന്ന് പ്രതിപക്ഷവും ജനങ്ങളും മനസ്സിലാക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.ഒരു സുതാര്യതയും ഇല്ലാത്ത തട്ടിക്കൂട്ട് യാത്രയാണിത്. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യാതൊരു പരിപാടിയും ഇതുവരെ അവിടെ ഉണ്ടായിട്ടില്ല. വിദേശയാത്രയ്ക്ക് മന്ത്രിമാര്‍ പോകുന്നതില്‍ പ്രതിപക്ഷം എതിരല്ല. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ പോകുമ്പോള്‍ അതിന് കൃത്യമായ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉണ്ടാകണം. എന്തിനാണ് പോയത്, ഇതുകൊണ്ടുള്ള നേട്ടമെന്താണ് തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ സാധിക്കണം. കുടുംബത്തോടൊപ്പം ചെയ്യുന്ന ഔദ്യോഗിക യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ കൊണ്ട് കേരളത്തിനുണ്ടായ നേട്ടം എന്താണെന്ന് സി.പി.എം. വിശദീകരിക്കണമെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും ആവശ്യപ്പെട്ടിരുന്നു. യാത്രയിലൊക്കെ മുഖ്യമന്ത്രി കുടുംബാംഗങ്ങളേയും കൊണ്ടു പോകുകയാണെന്നും യാത്രയ്ക്ക് എത്ര കോടികള്‍ ചിലവഴിച്ചു എന്ന് ജനങ്ങളോട് കണക്കുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഒന്നും രണ്ടും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പറന്നത് 85 തവണയാണ്. ഇതില്‍ 15 തവണയില്‍ അധികം സഞ്ചരിച്ച് മുഖ്യമന്ത്രിയാണ് ഒന്നാമന്‍. നരേന്ദ്ര മോദി ആരംഭ ഘട്ടത്തില്‍ ഇതേപോലെ ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ട്. അതിനെ കടത്തിവെട്ടുന്നതാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും സുധാകരന്‍ പരിഹസിച്ചിരുന്നു.

Content Highlights: satheesan criticism aginst cm pinarayi vijayan's foreign trip


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented