ശശി തരൂർ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എം.പിയും ഐടി പാര്‍ലമെന്റ് സമിതി അധ്യക്ഷനുമായ ശശി തരൂര്‍.
നികുതിപ്പണം ഉപയോഗിച്ച് സ്വന്തം പൗരന്മാര്ക്കെതിരേ ചാരപ്രവര്‍ത്തനം നടത്തുന്നത് ജനാധിപത്യത്തിന് ചേര്‍ന്ന നടപടിയല്ല. സര്‍ക്കാരല്ലെങ്കില്‍ ഫോണ്‍ ചോര്‍ത്തിയത് ആരെന്ന് ജനങ്ങള്‍ക്കറിയണം. അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ മുഖം തിരിക്കരുതെന്നും തരൂര്‍ പറഞ്ഞു.
'നിയമാനുസൃതമല്ലാത്ത നിരീക്ഷണങ്ങളൊന്നും തങ്ങള്‍ നടത്തിയിട്ടില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നടന്നത് നിയമാനുസൃതമാണോ?
ഏതെങ്കിലും രീതിയിലുള്ള നിരീക്ഷണങ്ങള്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നിലുള്ള ഉദ്ദേശ്യമെന്താണെന്ന് ജനങ്ങള്‍ക്കു മുന്നില്‍ പറയേണ്ടി വരും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Sasi Tharoor demands judicial investigation on pesagus 'snooping'.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..