തരൂര്‍ പ്രവര്‍ത്തകസമിതിയില്‍ വരുമോ? ഉറ്റുനോക്കി നേതൃത്വം


സ്വന്തം ലേഖകന്‍

കേരളത്തില്‍നിന്ന് തരൂരിനെപ്പോലെ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ മുതിര്‍ന്നനേതാക്കളും പാര്‍ട്ടിയുടെ ഉന്നതസമിതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ശശി തരൂർ,ഫോട്ടോ:മാതൃഭൂമി

ന്യൂഡല്‍ഹി:മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായതോടെ എല്ലാവരും ഉറ്റുനോക്കുന്നത് തോല്‍വിയിലും തിളങ്ങിയ ശശി തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തുമോ എന്നാണ്. 12 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. 11 പേരെ അധ്യക്ഷന് നാമനിര്‍ദേശംചെയ്യാം. ഈ 11-ലേക്ക് തരൂരിനെ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. ഇക്കാര്യത്തില്‍ നേതൃത്വത്തിന് കത്തുനല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

രാഹുല്‍ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ സംഘടനാതിരഞ്ഞെടുപ്പില്‍ മത്സരിച്ചുതോല്‍ക്കുന്നവര്‍ക്ക് ഭാരവാഹിത്വം നല്‍കുക പതിവായിരുന്നു. ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയെ കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചുതോറ്റപ്പോള്‍ ഉപാധ്യക്ഷനാക്കി. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ ഖാര്‍ഗെയും ഈ പാത പിന്തുടരുകയാണെങ്കില്‍ തോറ്റ തരൂരിന് അവസരം ലഭിക്കാം. തരൂരടക്കമുള്ള നേതാക്കളുടെ കൂട്ടായ അഭിപ്രായം സ്വീകരിച്ചാവും താന്‍ മുന്നോട്ടുപോവുകയെന്ന് ഖാര്‍ഗെ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പുണ്ടായാല്‍ അതു വലിയ വിഭാഗീയതകളിലേക്ക് വഴിവെക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

കേരളത്തില്‍നിന്ന് തരൂരിനെപ്പോലെ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ മുതിര്‍ന്നനേതാക്കളും പാര്‍ട്ടിയുടെ ഉന്നതസമിതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഒരു സംസ്ഥാനത്തുനിന്ന് ഇത്രയുംപേരെ ഉള്‍ക്കൊള്ളുക സാധ്യമല്ല. നിലവില്‍ത്തന്നെ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ കെ.സി. വേണുഗോപാലിന് പുറമേ അംഗങ്ങളാണ്. മാത്രവുമല്ല, ഖാര്‍ഗെ ദക്ഷിണേന്ത്യയില്‍നിന്നുള്ള ആളായതിനാല്‍ സ്വാഭാവികമായും സമിതിയില്‍ ഹിന്ദിമേഖലയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടിവരും.

സീതാറാം കേസരി അധ്യക്ഷനായിരുന്ന 1997-ലാണ് പ്രവര്‍ത്തകസമിതിയില്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. പാര്‍ലമെന്ററി ബോര്‍ഡ് നരസിംഹറാവുവിന്റെ കാലത്ത് 1995-ല്‍ ഉപേക്ഷിച്ചു. പാര്‍ലമെന്ററി ബോര്‍ഡ് പുനഃസ്ഥാപിക്കണമെന്ന് ഖാര്‍ഗെക്ക് പ്രചാരണം നടത്തിയ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ ഉദയ്പുര്‍ ചിന്തന്‍ശിബിരത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: sasi tharoor congress working committee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented