തിരുവനന്തപുരത്തുനിന്ന് യൂറോപ്പിലേക്കും യുഎസിലേക്കും വിമാന സര്‍വീസ്; സാധ്യതകള്‍ വിശദീകരിച്ച് തരൂര്‍


Shashi Tharoor | Photo: Mathrubhumi

തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് മൂന്നുമാസത്തിനിടെ 20,000 പേര്‍ യൂറോപ്പിലേക്കും 16,000 പേര്‍ അമേരിക്കയിലേക്കും പോകുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ശശി തരൂര്‍ എം.പി. ഹോട്ടല്‍ ഒ ബൈ താമരയില്‍ നടന്ന എയര്‍ലൈന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത വിമാന കമ്പനികളുടെ പ്രതിനിധികള്‍ക്കു മുമ്പില്‍ തിരുവനന്തപുരത്തിന്റെ സാധ്യതകള്‍ അവതരിപ്പിക്കുകയായിരുന്നു തരൂര്‍.

ചെറുവിമാനങ്ങള്‍ കേരളത്തിലെ നാലു വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് സര്‍വീസുകള്‍ ആരംഭിച്ചാല്‍പ്പോലും വലിയ സാധ്യതകളാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തിന്റെ ടൂറിസം, മെഡിക്കല്‍ തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍കൂടി ചൂഷണം ചെയ്താല്‍ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭാവിയിലേക്കുള്ള അടിസ്ഥാന സൗകര്യവികസനത്തിന് ഇന്നുതന്നെ നിക്ഷേപം നടത്തുകയാണ് അദാനി ഗ്രൂപ്പിന്റെ നയമെന്ന് അദാനി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജീത് അദാനി പറഞ്ഞു. തിരുവനന്തപുരം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയുടെ വികസനം തങ്ങള്‍ക്ക് പരമപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

30-ഓളം വിമാന കമ്പനികളുടെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, എം.പി.മാരായ അടൂര്‍ പ്രകാശ്, എന്‍.കെ.പ്രേമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ്, തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുന്നാള്‍ ഗൗരി പാര്‍വതിബായി, ക്രിസ് ഗോപാലകൃഷ്ണന്‍, വി.കെ.മാത്യൂസ്, ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: sashi tharoor,airline summit, trivandrum international airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented