തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി.ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപ് പോത്തന്റെ അഭിപ്രായപ്രകടനം.

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ  തിരിച്ചടിയില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം സജീവ ചര്‍ച്ചയായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതാപ് പോത്തന്റെ അഭിപ്രായപ്രകടനം. 

'ഞാന്‍ ചിന്തിക്കുന്നതും എനിക്ക് തോന്നുന്നതും ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ്. കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാനും സാധിക്കും.' പ്രതാപ് പോത്തന്‍ എഴുതുന്നു. 

I think and feel Sashi Tharoor can lead the Congress to victory ...And become the the best Cm kerala has ever seen # Sashi Tharoor for CM of Kerala

Posted by Pratap Pothen on Tuesday, 22 December 2020

 

 

Content Highlights: Sashi Tharoor can lead congress to victory says Pratap Pothen