കൊച്ചി:  സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത് താനായിരുന്നുവെന്ന് എഡിജിപി കെ. പത്മകുമാര്‍. ഇത് അവര്‍ക്ക് എന്നോട് വൈരാഗ്യത്തിന് കാരണമായി. അവര്‍ എഴുതിയതെന്ന് പറയപ്പെടുന്ന കത്തിലാണ് തന്റെ പേരും ഉള്ളത്. അവരുടെ പരാതിയില്‍ പറയുന്നത് പോലെ തനിക്ക് കൊച്ചിയില്‍ ഒരു ഫ്‌ളാറ്റില്ല. സരിതയെ അറസ്റ്റ് ചെയ്തതോടെയാണ് 32 കേസുകള്‍ പുറത്തുവരുന്നത്. പറയപ്പെടുന്ന കത്തില്‍ പേരുണ്ട് എന്നതല്ലാതെ കമ്മീഷന്‍ തനിക്കെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.