
സരിത എസ്. നായർ | ഫോട്ടോ: എസ്. ശ്രീകേഷ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സോളാര്‍ കേസിലെ പ്രതി സരിത നായര്‍ക്ക് പിഴയില്ല. സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെയാണ് സരിതയ്ക്ക് പിഴശിക്ഷയില്ലെന്ന കാര്യം വ്യക്തമായത്.
ഹര്‍ജി തള്ളിയതിനൊപ്പം സരിതയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴയീടാക്കും എന്ന് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പുറത്തുവന്ന ഉത്തരവില്‍ അത് രേഖപ്പെടുത്തിയിട്ടില്ല.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച രാവിലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Content Highlights: Saritha is not fined on the petition against Rahul
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..