ശങ്കരനാരായണ പ്രമോദ്
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഒറ്റപ്പാലം വരോട് തിയ്യന്നൂര്‍ മന ശങ്കരനാരായണ പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച ഉച്ചപൂജയ്ക്കു ശേഷം മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്ണന് നമ്പൂതിരിയാണ് നറുക്കെടുത്തത്. 43 അപേക്ഷകരില്‍ യോഗ്യത നേടിയ 36 പേരില്‍ നിന്നാണ് ശങ്കരനാരായണ പ്രമോദിന് നറുക്ക് വീണത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആദ്യമായാണ് ഇദ്ദേഹം മേല്‍ശാന്തിയാകുന്നത്. ഇപ്പോള്‍ ഒറ്റപ്പാലം വരോട് ചാത്തന് കാട് ദേവി ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് മേല്‍ശാന്തിയുടെ കാലാവധി.
തിയ്യന്നൂര്‍ ശങ്കരനാരായണ ഉണ്ണി നമ്പൂതിരിയുടേയും എടപ്പാള്‍ കുന്നത്ത് മന ശാന്ത അന്തര്‍ജനത്തിന്റേയും മകനാണ്. ഭാര്യ: രശ്മി അന്തര്‍ജ്ജനം. വരോട് യു.പി.സ്കൂള്‍ അധ്യാപികയാണ്. മക്കള്‍: ഋഷികേശ്, ഹരികേശ്.
Content Highlights: Sankaranarayana Pramodh selected as New Melsanthi for Guruvayur Temple
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..