Screengrab: Mathrubhumi News
കൊച്ചി: ആര് എസ് എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അര്‍ഷിക ഹൈക്കോടതിയില്‍. കൊലപാതകത്തില്‍ നിരോധിത സംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് അര്‍ഷികയുടെ ആരോപണം. അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സര്‍ക്കാര്‍ വാദം. കേസ് ഈ മാസം 18ലേക്ക് മാറ്റി.
ആര് എസ് എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് അന്വേഷണം ശരിയായ ദിശയിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ ഒരു പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഒളിവില്‍ കഴിയുന്നവരെ എത്രയും വേഗം പിടികൂടാനാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം സി ബി ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു.
ഈ സമയത്ത് സി ബി ഐ അന്വേഷണത്തിലേക്ക് പോകുന്നത് കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ ബാധിക്കും. കൂടാതെ കേസിലെ മറ്റ് പ്രതികളെ പിടികൂടുന്നതടക്കമുള്ള കാര്യങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അര്‍ഷിക നേരത്തെ തന്നെ ഹര്‍ജി സമര്‍പ്പിച്ചിരുന്നതാണ്. കൊലപാതകത്തില്‍ നിരോധിത സംഘടനകള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കണമെന്നുമാണ് അര്‍ഷികയുടെ ആവശ്യം. അതിനായി സി ബി ഐ അന്വേഷിക്കണമെന്നാണ് അര്‍ഷിക ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlights: Sanjith's murder case Wife Arshika seeks CBI probe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..