ശുചീകരണ തൊഴിലാളികൾ, വിദ്യാർഥികൾ
കോട്ടയം: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശുചീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഇല്ലെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വാദം തെറ്റാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികള്‍. അഞ്ച് ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളും മൂന്ന് പേര്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവരുമാണ്. ഇതില്‍ മൂന്ന് പേര്‍ വിധവകളാണെന്നും വനിതാ തൊഴിലാളികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചെന്നും തൊഴിലാളികള്‍ ആവര്‍ത്തിച്ചു. വിവാദങ്ങള്‍ക്ക് പിന്നാലെ തങ്ങളെ വേട്ടയാടുകയാണ്. കഴിഞ്ഞ മാസം ശമ്പളത്തില്‍ 2000 രൂപ വെട്ടിക്കുറച്ചു. ഈ മാസം ശമ്പളമില്ലെന്ന് അറിയിപ്പ് കിട്ടിയതായും തൊഴിലാളികള്‍ പറഞ്ഞു.
അടൂരിന്റെ രാജി സ്വാഗതം ചെയ്യുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും പ്രതികരിച്ചു. ക്യാമ്പസില്‍ ജാതി വിവേചനം നടന്നു എന്നതില്‍ ഉറച്ചു നില്‍ക്കുന്നു. സമരത്തെ കുറിച്ച് അന്വേഷിക്കണമെന്ന അടൂരിന്റെ ആവശ്യം സ്വാഗതം ചെയ്യുന്നുവെന്നും കെ. ജയകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
Content Highlights: sanitation workers comment against adoor gopalakrishnan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..