തിരുവനന്തപുരം:കോവിഡ് 19-നെ പ്രതിരോധിക്കാന്‍ അണുനശീകരണ ടണല്‍ ചിലയിടങ്ങളില്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും ഇതിന് പിന്നാലെ പോവേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ടണല്‍ എന്നത് അശാസ്ത്രീയമായ കാര്യമാണ് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. ഇതിനെ ആശ്രയിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത്  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തൃശ്ശൂരിലും കണ്ണൂരിലുമൊക്കെയായിരുന്നു കോവിഡിനെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ ടണല്‍ ഒരുക്കിയത്. കോര്‍പ്പറേഷന്റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയതും. ഇതിനെയാണ്  ഇപ്പോള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്. ഇതിന്റെ ആവശ്യമില്ലെന്ന് കളക്ടറോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രത്യേകം സജ്ജീകരിച്ച ടണലിലൂടെ കടന്ന്‌പോവുന്ന വ്യക്തികളുടെ ശരീരമാസകലം മിസ്റ്റ് രൂപത്തില്‍ സ്‌പ്രേചെയ്ത് അണുവിമുക്തമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ദേഹം നനയുകയുമില്ല. പദ്ധതി വിവിധയിടങ്ങളില്‍ വ്യാപിക്കുകയും ചെയ്തിരുന്നു. തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ ടണല്‍ ഒരുങ്ങിയത്.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 7 പേര്‍ക്ക് സമ്പര്‍ക്കം വഴി  | Read More..

പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു; അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി | Read More..

കണ്ണൂരില്‍ കോവിഡ് 19 രോഗമുക്തരായ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു| Read More..

അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം | Read More..

ഹോട്ട്സ്പോട്ടായി കണക്കാക്കുന്ന സ്ഥലങ്ങളില്‍ ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരും | Read More..

കോവിഡ് പ്രതിരോധം: കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി | Read More..

'വിദേശത്ത് ഹൃസ്വകാല സന്ദര്‍ശനത്തിന് പോയവരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണം '| Read More..

കേരളത്തിന്റെ ഭക്ഷ്യധാന്യ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു- മുഖ്യമന്ത്രി | Read More..

അണുനശീകരണ ടണല്‍ അശാസ്ത്രീയം; പിന്നാലെ പോവേണ്ടെന്ന് മുഖ്യമന്ത്രി | Read More..

സ്പ്രിങ്ഗ്ലര്‍ പി.ആര്‍. കമ്പനിയല്ല; ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി | Read More..

 

Content Highlights: Sanitation tunnel is not a good idea, says Pinarayi Vijayan